HOME
DETAILS

നെട്ടൂര്‍ തേവര ഫെറിയില്‍ 'കായല്‍ ചുറ്റി' യാത്ര; സര്‍വീസ് മുടങ്ങുന്നതും പതിവാകുന്നു

  
backup
January 23 2017 | 02:01 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%87%e0%b4%b5%e0%b4%b0-%e0%b4%ab%e0%b5%86%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

മരട്: നെട്ടൂര്‍ തേവര ഫെറി യാത്രാക്ലേശത്തിന് ഇനിയും ശാശ്വതമായ പരിഹാരമായില്ല. ബോട്ടില്‍ മറുകരയെത്താന്‍ കായല്‍ ചുറ്റി യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ബോട്ട് സര്‍വീസ് നടത്തുന്ന ഭാഗത്ത് പലയിടങ്ങളിലും ചെളിയും എക്കലും അടിഞ്ഞ് കുടി ആഴം കുറവായതിനാല്‍ വേലിയിറക്ക സമയങ്ങളില്‍ യാത്ര ചെയ്യേണ്ടതിന്റെ ഇരട്ടി ദൂരം കായലില്‍ ചുറ്റിയാണ് മറുകരയെത്തുന്നത്. നഗരസഭയുടെ മറ്റു രണ്ട് ബോട്ടുകളും കേടായതിനാലാല്‍ സ്വകാര്യ ബോട്ട് വാടകക്കെടുത്താണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
നൂറു കണക്കിന് യാത്രക്കാരാണ് നിത്യവും ഇത് വഴിയാത്ര ചെയ്യുന്നത്. നഗരസഭ പത്ത് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ബോട്ട് (പ്രിയദര്‍ശിനി1 ) സര്‍വീസ് ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് മുന്‍ എം.എല്‍.എ കെ.ബാബു നഗരസഭക്ക് അനുവദിച്ച ഇരുപത്തേഴ് ലക്ഷം രൂപ ചിലവഴിച്ച് കെ.എസ്.ഐ.എന്‍.സി മറ്റാരു ബോട്ട് നിര്‍മിച്ച് സര്‍വീസ് ആരംഭിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതും കേടായി.
നിര്‍മാണത്തിലെ അപാകത മൂലം ഉപേക്ഷിക്കേണ്ടതായി വന്ന ആദ്യത്തെ ബോട്ട് നിര്‍മിച്ച സ്വകാര്യ ഏജന്‍സിയെ തന്നെയാണ് രണ്ടാമത്തെ ബോട്ടിന്റെ നിര്‍മാണച്ചുമതലയും ഏല്‍പിച്ചത്. ഇതില്‍ ദുരൂഹതയുളളതായി നാട്ടുകാര്‍ പറയുന്നു.
ബോട്ട് സര്‍വീസ് നടത്തിപ്പിലെ കെടുകാര്യസ്ഥതക്കെതിരെ നെട്ടൂരിലെ ഇരുപത്തിമൂന്ന് റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ നെട്ടൂര്‍ മേഖല റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കണ്‍വെണ്‍ഷന്‍ നടത്തി. പ്രസിഡന്റ് മന്‍സൂര്‍ അഹമ്മദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എ.ആര്‍ പ്രസാദ് അധ്യക്ഷനായി. സി.ബി മഹേഷന്‍, കെ.ജി ആന്റണി, മുകുന്ദന്‍, വി.ജി. ഷിബു, ഡോ.ഫസല്‍, വി.എ.സാദിക് എന്നിവര്‍ പ്രസംഗിച്ചു.
ഫെറി ബോട്ട് സര്‍വീസ് നടത്തിപ്പിലെ അനാസ്ഥക്കെതിരെ നെട്ടൂര്‍ മേഖല റസിഡന്റ്‌സ് അസോസിയേഷന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വി.ജി.ഷിബു, മന്‍സൂര്‍ അഹമ്മദ് (രക്ഷാധികാരികള്‍), സി.ബി. മഹേശന്‍ (ചെയര്‍മാന്‍), സി കെ.ജയരാജ് (കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago