കൊച്ചിയില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് 250 പവന് മോഷ്ടിച്ചു
കൊച്ചി: നഗരത്തിലെ ചിലവന്നൂരില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും 250 പവന് സ്വര്‍ണം മോഷ്ടിച്ചു. ചിലവന്നൂര്‍ ഷാലി ഭദ്രയില്‍ വിജയലക്ഷ്മിയുടെ വീട്ടിലാണു മോഷണം നടന്നത്. ഇന്നലെ ഉച്ചയോടെയാണു മോഷണ വിവരം അറിയുന്നത്.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാനുള്ള സൗകര്യത്തിനായി വിജയലക്ഷ്മിയും മാതാവും സഹോദരന് വിജയകുമാറിന്റെ എം.ജി റോഡിലെ ഫ്ളാറ്റിലേക്ക് താമസം മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചിലവന്നൂരിലെ വീട്ടില്‍ മാര്‍ബിളിന്റെ ജോലികള്‍ നടന്നു വരികയായിരുന്നു. ഇന്നലെ ജോലിക്കാര്‍ ഇല്ലായിരുന്നുവെങ്കിലും വീട് നോക്കാനായി പോയപ്പോഴാണ് മുന്‍ വാതില്‍ ആരോ പൊളിച്ചിട്ടിരിക്കുന്നത് കാണുന്നത്. ഉള്ളില്‍ കയറി നോക്കിയപ്പോള്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടു. തുടര്‍ന്ന് സൗത്ത് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
വിവാഹ മോചിതയായ വിജയലക്ഷ്മിക്ക് ഭര്‍തൃവീട്ടില്‍ നിന്നും ലഭിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. സൗത്ത് പൊലിസ് സ്ഥലത്തെത്തി തെളിവെടുത്തു. സമീപവാസികളെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."