അധ്യാപനം യാഥാര്‍ഥ്യമാകുന്നത് ആശയങ്ങള്‍ കൈമാറുമ്പോള്‍: മന്ത്രി
കാസര്‍കോട്: അധ്യാപകന്‍ മാതൃകാ അധ്യാപകനാവുന്നത് ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് കൈമാറുമ്പോഴാണെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.ര വീന്ദ്രനാഥ്. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുവിദ്യഭ്യാസ സംരക്ഷണം യജ്ഞവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജില്ലയിലെ പ്രൈമറി, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകരുടെയും വൊക്കേഷണല്‍, ഹയര്‍ സെക്കന്‍ഡറി പ്രന്‍സിപ്പല്‍മാരുടെയും വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താത്വികമായ ദര്‍ശനങ്ങളും അക്കാദമിക് ചര്‍ച്ചകളും വിദ്യാഭ്യാസ പുരോഗതിക്ക് ആവശ്യമാണ്. എന്നാല്‍ ചോദ്യങ്ങള്‍ മനസിലുള്ള വിദ്യാര്‍ഥി സമൂഹത്തെ സൃഷ്ടിച്ചാല്‍ മാത്രമേ പൊതുവിദ്യഭ്യാസ സംരക്ഷണം യജ്ഞമായി മാറുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
അക്കാദമിക്ക് മികവ് ലക്ഷ്യമിട്ട് എല്ലാ വിദ്യാലയങ്ങളോടും അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളും പി.ടി.എയും പൊതുസമൂഹവും ഇതില്‍ പങ്കാളികളാവണം. പഠനത്തില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് നേടുന്ന വിദ്യാര്‍ഥി സമൂഹത്തെയാണ് അധ്യാപകര്‍ സൃഷ്ടിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ ഡോ. പി.കെ ജയശ്രീ, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. സി. രാമകൃഷ്ണന്‍, ആര്‍.എം.എസ്.എ അക്കാദമിക്ക് പ്രൊജക്ട് ഓഫിസര്‍ രതീഷ് കാളിയാടന്‍, ഹയര്‍ സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ കെ. ഗോകുല്‍ കൃഷ്ണന്‍, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി.പി വേണുഗോപാലന്‍ സംസാരിച്ചു. എസ്.എസ്.എ തയാറാക്കിയ മികവിന്റെ പാത എന്ന പഠന സമാഹാരം ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."