രണ്ടു കുട്ടി നയം: ജനസംഖ്യയില്‍ വര്‍ധനവുണ്ടായതായി ചൈന
ബീജിങ്: 'നാം ഒന്ന് നമുക്ക് ഒന്ന്'എന്ന നയം ഉപേക്ഷിച്ച് രണ്ടു കുട്ടികളാവാമെന്ന നിയമം കൊണ്ടു വന്നതോടെ ജനസംഖ്യയില്‍ വര്‍ധനവുണ്ടായതായി ചൈന. നിയമം നടപ്പില്‍ വന്ന് ഒരു വര്‍ഷം പിന്നിട്ടതിനു ശേഷമുള്ള ജനന നിരക്കിന്റെ കണക്കുകള്‍ ദേശീയ ആരോഗ്യ കുടുംബ ആസൂത്രണ കമ്മീഷനാണ് പുറത്ത് വിട്ടത്.
രാജ്യത്തെ ജനനനിരക്കില്‍ 17ലക്ഷത്തിന്റെ വര്‍ധനവുണ്ടായതായി കണക്കുകള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ച വര്‍ധന നവജാത ശിശുക്കളുടെ എണ്ണത്തില്‍ ഉണ്ടായിട്ടില്ല. 30 ലക്ഷം മുതല്‍ 50ലക്ഷം വരെ വര്‍ധനവുണ്ടാകുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആകെ നവജാതശിശുക്കളില്‍ 45 ശതമാനം, ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ്.
രാജ്യത്ത് മനുഷ്യവിഭവശോഷണമുണ്ടായെന്നും നിലവില്‍ ജനസംഖ്യയില്‍ 18 ലക്ഷത്തിലേറെ പേര്‍ 60 വയസ്സിന് മുകളിലുള്ളവരാണെന്നും കണക്കുകള്‍ പറയുന്നു. 2018 ഓടെ സര്‍ക്കാരിന്റെ പ്രതീക്ഷിത ലക്ഷ്യത്തിലേക്ക് ജനനനിരക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ നടപ്പാക്കി തുടങ്ങിയതായും ദേശീയ ആരോഗ്യകുടുംബാസൂത്രണ കമ്മീഷന്‍ അറിയിച്ചു.
ജനസംഖ്യാവര്‍ധനവിനെ തുടര്‍ന്ന് 1970ല്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം പിന്‍വലിക്കാന്‍ 2015 ഒക്ടോബറിലാണ് ചൈന തീരുമാനമെടുത്തത്. തൊഴില്‍ ശക്തിയില്‍ ഗണ്യമായ കുറവുണ്ടായതോടെയായിരുന്നു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."