HOME
DETAILS
MAL
അഭിഭാഷകരില്‍ പകുതിയും അയോഗ്യരും വ്യജന്മാരുമന്ന് ബാര്‍ കൗണ്‍സില്‍
backup
January 23 2017 | 15:01 PM
ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളില്‍ എത്തുന്നതില്‍ പകുതി അഭിഭാഷകരും അയോഗ്യരോ വ്യാജന്മാരോ ആണെന്ന് ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കെ.എസ് ഖെഹാറിന് കൗണ്‍സില്‍ മേധാവി മനന്‍ കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
അഭിഭാഷകരായി കോടതിയില്‍ എത്തുന്നവരില്‍ 45 ശതമാനം പേരും മതിയായ യോഗ്യതയില്ലാത്തവരാണ്. ഇതിനു പുറമേ വ്യാജ സര്‍ട്ടിഫിക്കറ്റുള്ളവരും ഒരു സര്ട്ടിഫിക്കറ്റില്ലാത്തവരും കോടതിയില്‍ എത്തുന്നു. ബാര്‍ കൗണ്‍സില്‍ ലൈസന്സില്ലാത്തവരുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2012 ലെ ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 14 ലക്ഷം അഭിഭാഷകര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതില്‍ 6.5 ലക്ഷം പേര് മാത്രമാണ് യോഗ്യര്‍ എന്നാണ് ബാര്‍ കൗണ്‍സിലിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."