പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം
പെരിങ്ങത്തൂര്‍: കരിയാട് കെ.എന്‍.യു.പി സ്‌കൂള്‍ നവതിയാഘോഷത്തിന്റെ ഭാഗമായി 70 കഴിഞ്ഞ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ 29 നു ഉച്ചയ്ക്ക് രണ്ടിനു സ്‌കൂളില്‍ നടക്കും.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതിയാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സംഗമം സംഘാടക സമിതി ചെയര്‍മാന്‍ ഇ.കെ മനോജിന്റെ അധ്യക്ഷതയില്‍ ഡോ.കെ ഹമീദ് ഉദ്ഘാടനം ചെയ്യും.
പി.ഇ കുഞ്ഞുണ്ണി നമ്പ്യാരും സഹോദരന്‍ പി.ഇ കുഞ്ഞിരാമന്‍ നമ്പ്യാരുമാണ് വിദ്യാലയത്തിന്റെ ശില്‍പ്പികള്‍. വിദ്യാഭ്യാസ സാംസ്‌കാരിക നായകനായിരുന്ന മൂക്കോത്ത് കുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത പനക്കൂല്‍ സ്‌കൂള്‍ പിന്നീട് കെ.എന്‍.യു.പി സ്‌കൂളായി വളര്‍ന്നു.
വാര്‍ത്താ സമ്മേളനത്തില്‍ എം.കെ മുരളീധരന്‍, എന്‍.സി സുധാകരന്‍, പി.കെ രാജന്‍, എന്‍.എ കരീം ഡോ.മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.
തലശ്ശേരി: വടക്കുമ്പാട് ഗവ.ഹൈസ്‌കൂള്‍ ആദ്യ ബാച്ച് (1976-77) എസ്.എസ്.എല്‍.സി പഠിതാക്കളുടെ സംഗമം ഡിസംബറില്‍ നടത്തും. യോഗത്തില്‍ പി പവിത്രന്‍ അധ്യക്ഷനായി. എം.പി ഗൗതമന്‍, എല്‍.സി ജയപ്രഭ, പി നിര്‍മല, കെ.കെ ഹേമലത, ഐ.പി ബാലകൃഷ്ണന്‍, സി.വി രമ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി ഉസ്മാന്‍ പി വടക്കുമ്പാട് (ചെയര്‍മാന്‍), പി പവിത്രന്‍(ജന.കണ്‍.), ഐ.പി ബാലകൃഷ്ണന്‍, പി രമേശന്‍, കെ.കെ ഹേമലത, പി.ഒ ഗിരിജ, എം രാമകൃഷ്ണന്‍(വൈസ്.ചെയ.)ഗൗതമന്‍, എം.പി ഷാലാഭായ്, എന്‍.കെ രമേശന്‍, സി രമ, പി നിര്‍മല(കണ്‍), ഇ ജയന്‍(ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
തലശ്ശേരി: കോടിയേരി ഓണിയന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഗമം 29 നു സ്‌കൂളില്‍ നടക്കും. രാവിലെ 9.30ന് നിയുക്ത എം.എല്‍.എ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ മുഖ്യാതിഥിയായിരിക്കും. ഗുരുവന്ദനം പരിപാടിയില്‍ വിരമിച്ച അധ്യാപകരെ ആദരിക്കും. പൂര്‍വ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറും. എന്‍.കെ രമേഷ് കുമാര്‍, കെ അനില്‍കുമാര്‍, അക്കാളി ജയരാജന്‍, ടി.എം സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."