മതമൈത്രിയുടെ ഉദാത്ത മാതൃക തീര്‍ത്ത് റഹ്മാനിയ കമ്മിറ്റി
ചൊക്ലി: മതമൈത്രിയുടെയും മാനവസാഹോദര്യത്തിന്റെയും മഹനീയത വിളിച്ചോതി ഒളവിലം റഹ്മാനിയ കമ്മിറ്റി.
മുണ്ടയോട്ട് കാവ് ഭഗവതി ക്ഷേത്രം നവീകരണ കലശം ഉല്‍സവത്തോടനുബന്ധിച്ച് നടന്ന കലവറ നിറക്കല്‍ ഘോഷയാത്രയ്ക്ക് യത്തീംഖാന പരിസരത്ത് സ്വീകരണം നല്‍കിയാണ് ഒളവിലം റഹ്മാനിയ അനുകരണീയ മാതൃക തീര്‍ത്തത്. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് റഹ്മാനിയ കമ്മിറ്റി മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. റഹ്മാനിയ മസ്ജിദ്, റഹ്മാനിയ യത്തീം ഖാന, റഹ്മാനിയ മദ്‌റസ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സ്വീകരണം.
മഹല്ല് കമ്മിറ്റി ഭാരവാഹികളായ പി ഉമ്മര്‍ ഹാജി, വി.കെ സുലൈമാന്‍ ഹാജി, വി.കെ ഖാലിദ് എന്നീവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം
ചെയ്തു.
പി ഉമ്മര്‍ ഹാജി, കെ.കെ ശ്രീജ, ശ്രീധരന്‍, പി ഷിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."