അപകടം യുവാവിനെ ഭീഷണിപ്പെടുത്തി വരുന്നതിനിടെ; രക്ഷപ്പെട്ടത് കൊടും കുറ്റവാളി
മഞ്ചേശ്വരം: കഴിഞ്ഞ ദിവസം രാത്രി വാമഞ്ചൂര്‍ ചെക്കുപോസ്റ്റിനു സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവം ബന്തിയോട് സ്വദേശിയായ ലത്തീഫിനെ വീട്ടില്‍ കയറി വധഭീഷണി മുഴക്കി വരുന്നതിനിടെയെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ പെട്ട് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തെങ്കില്‍ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ കഴിയൂവെന്ന നിഗമനത്തിലാണ് പൊലീസ്. അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ കാറില്‍ നിന്നും ഒരാളെ ഇറങ്ങി ഓടുന്നത് കണ്ടതായി പൊലീസില്‍ വിവരം നല്‍കിയിട്ടുണ്ട്. ഇയാള്‍ കൊലപാതകം കൊള്ള ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള മണി മുണ്ടയിലെ ഖാലിയ റഫീഖ് ആണെന്ന നിഗമനത്തിലാണ് പൊലീസ്. ഉപ്പളയില്‍ രണ്ട് മാസം മുമ്പ് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പൊലീസ് അന്വേശിച്ച് വരികയായിരുന്നു ഖാലിയ റഫീഖിനെ. ഉപ്പള കേന്ദ്രീകരിച്ച് നടക്കുന്ന ഗുണ്ടാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നത് ഖാലിയാ റഫീഖ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."