യാത്രയയപ്പ് നല്കി
ജിദ്ദ: ഇരുപത്തിയഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന അബു സാലിക്ക് കേളി കലാ സാംസ്കാരിക വേദി അസീസ്സിയ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ അബു സാലി കഴിഞ്ഞ 23 വര്‍ഷമായി റിയാദിലെ ഹെങ്കല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നന്നു.
കേളി അസീസ്സിയ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം, ഏരിയ കമ്മിറ്റി അംഗം, വാളണ്ടിയര്‍ ക്യപ്റ്റന്‍ എന്നീ ചുമതലകളില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് അജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അജിത് സ്വാഗതം പറഞ്ഞു. സെക്രട്ടറി റഷീദ് മേലേതില്‍, ജോ: സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, രക്ഷാധികാരി ഹസ്സന് പുന്നയുര്‍, അക്ടിംഗ് സെക്രട്ടറി അലി പട്ടാമ്പി, ട്രഷറര്‍ ബീരാന് കോയ, കുഞ്ഞലവി, അലിക്കുട്ടി, ലജേഷ്, മുഹമ്മദ് ഷാഫി സംസാരിച്ചു. അലി പട്ടാമ്പി, ബീരാന് കോയ, അജിത് എന്നിവര്‍ അബു സാലിക്ക് ഉപഹാരം നല്കി. അബു സാലി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."