ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കപാത കശ്മിരില്‍ നിര്‍മിക്കും
ന്യൂഡല്‍ഹി: കശ്മിരിനെയും ലഡാക്കിനേയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 14.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോജിലാ തുരങ്കനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. ലഡാക്ക് മേഖലയില്‍ വേഗത്തില്‍ സൈന്യത്തിന് എത്താന്‍ കഴിയുമെന്നതുള്‍പ്പെടെയുള്ള സൗകര്യം തുരങ്കം യാഥാര്ഥ്യമാകുന്നതോടെയുണ്ടാകും.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കപാതയായിരിക്കും ഇത്. ഏതാണ്ട് 6,809 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
അടുത്ത മെയ്-ജൂണ്‍ മാസങ്ങളില്‍ നിര്‍മാണോദ്ഘാടനം ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഏഴുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ശൈത്യകാലങ്ങളില്‍ ലഡാക്ക് മേഖല പൂര്‍ണമായും ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ഇവിടേക്ക് വാഹനങ്ങള്‍ക്ക് പോലും എത്താന്‍ കഴിയില്ല. സൈന്യത്തിന് തന്ത്രപ്രധാനമായ സാഹചര്യമാണ് തുരങ്കം യാഥാര്‍ഥ്യമാകുന്നതോടെ ഉണ്ടാകുക.
ശൈത്യകാലത്ത് മഞ്ഞിടിച്ചില്‍ കാരണം ലഡാക്ക് പലപ്പോഴും അപകടമേഖലയായി മാറാറുണ്ട്. ഇവിടെ അന്തരീക്ഷ ഊഷ്മാവ് മൈനസ് 40 ഡിഗ്രിയിലേക്ക് താഴുന്നത് നിര്‍മാണത്തിന് കടുത്ത വെല്ലുവിളിയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."