ഗോവയിലും ബി.ജെ.പിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം
പനാജി: സംസ്ഥാനത്ത് ബി.ജെ.പിയില്‍ അധികാര വടംവലിയ്ക്ക് കളമൊരുങ്ങി. തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറാന്‍ ജനകീയനും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കര്‍ തിരികെയെത്തണമെന്ന് അദ്ദേഹത്തിന്റെ അനുകൂലിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ വിനയ് ടെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടു.
ഇതോടെ നിലവിലുള്ള മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ലക്ഷ്മികാന്ത് പര്സേക്കറുമായുള്ള അഭിപ്രായ ഭിന്നതയാണ് പുറത്തായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് പരീക്കര്‍. അദ്ദേഹത്തെ തിരികെ സംസ്ഥാന ഭരണത്തിലേയ്ക്ക് കൊണ്ടുവന്നെങ്കില്‍ മാത്രമേ ബി.ജെ.പിയ്ക്ക് അധികാരത്തുടര്ച്ചയുണ്ടാക്കാനാകൂയെന്നും വിനയ് ടെണ്ടുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരഞ്ഞെടുക്കപ്പെടുന്ന എം.എല്‍.എമാരാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുകയെന്നും അതിന് മുന്‍പ് നടത്തുന്ന അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ തിരിച്ചടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."