ഐ.ടി.ഐകള്‍ മികവിന്റെ കേന്ദ്രമാക്കും: മന്ത്രി രാമകൃഷ്ണന്
കോഴിക്കോട്: സംസ്ഥാനത്തെ ഐ.ടി.ഐകള്‍ മികവിന്റെ കേന്ദ്രമാക്കുമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. നവകേരളമിഷന്റെ ഭാഗമായി കൊയിലാണ്ടി ഗവ. ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ പ്രഖ്യാപനവും പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഐ.ടി.ഐകളും സ്വകാര്യ ഐ.ടി.ഐകളും പ്രത്യേകമായി ഗ്രേഡ് ചെയ്യും. രണ്ട് മേഖലയിലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകള്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍, ഇലക്ട്രിക്കല്‍, മോട്ടോര്‍ മെക്കാനിക് വെഹിക്കിള്‍ എന്നീ പുതിയ മൂന്ന് കോഴ്സുകള്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
കെ.ദാസന് എം.എല്‍.എ അധ്യക്ഷനായി. കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്പേഴ്സന് വി.കെ പത്മിനി, കൗണ്‍സിലര്‍മാരായ കെ. ഷിജു, ദിവ്യ സെല്‍വരാജ്, കെ. ബിനില, വ്യാവസായിക പരിശീലന വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ബി. ശ്രീകുമാര്‍, ജോയിന്റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, പി.കെ ഭരതന്, അരുണ്‍ മണമല്‍, അഡ്വ. എസ്. സുനില്‍ മോഹന്‍, കെ.ടി.എം. കോയ, സി. സത്യചന്ദ്രന്, പി.കെ കബീര്‍, കെ.വി മുഹമ്മദ് അഡ്വ. രാധാകൃഷ്ണന്, വി.പി ഇബ്രാഹിം കുട്ടി, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അരവിന്ദാക്ഷന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."