രാത്രി യാത്രാ നിരോധനം: കേസ് അടുത്തമാസം സുപ്രിം കോടതി പരിഗണിക്കും
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ ഏര്‍പ്പെടുത്തിയ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസ് അടുത്തമാസം പരിഗണിക്കും.
ഫെബ്രുവരി 13ന് വിധിപറയുന്നതിനായി കോടതി പരഗണിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പ്രശ്ന പരിഹാരത്തിന് കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ ഒന്നിച്ച് ആലോചിച്ച് തീരുമാനം അറിയിക്കണമെന്ന് മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളും ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനത്തിലെത്തിയിരുന്നില്ല. മേല്‍പ്പാലം, ജൈവപാലം എന്നീ നിര്‍ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളോ തീരുമാനങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല.
ഇതിനുപുറമെ കേസ് നടത്തുന്നതിനായി പുതിയ അഭിഭാഷകനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കണം. ഇതുസംബന്ധിച്ചും തീരുമാനമായിട്ടില്ല.
2009 ജൂലൈയിലാണ് ദേശീയപാത കോഴിക്കോട്-മൈസൂരു പാതയില്‍ ബന്ദിപൂര്‍ വനമേഖലയില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയത്.
തുടര്‍ന്ന് എട്ടു വര്‍ഷമായി പാത തുറക്കുന്നതു സംബന്ധിച്ചുള്ള കേസുകള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."