ഭക്ഷ്യമന്ത്രിയെ ഒഴിവാക്കി പിണറായി പ്രധാനമന്ത്രിയെ കണ്ടതില്‍ ദുരൂഹത: വി.എം സുധീരന്‍
ആലപ്പുഴ: റേഷന്‍ വിതരണം സംസ്ഥാനത്ത് താളം തെറ്റി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഭക്ഷ്യമന്ത്രിയെ ഒഴിവാക്കി ഈ വിഷയത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയെ കാണാന്‍ പോയതില്‍ ദുരൂഹതയുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.
ആലപ്പുഴയില്‍ യു ഡി എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരി കിട്ടാതെയും റേഷന്‍കാര്‍ഡ് കിട്ടാതെയും ജനങ്ങള്‍ വലയുമ്പോള്‍ മറ്റുളളവരില്‍ പഴിചാരി അവസാന സമയത്താണ് പിണറായി കേന്ദ്രത്തെ സമീപിച്ചത്. പ്രധാനമന്ത്രിയുമായുളള ചര്‍ച്ചയ്ക്ക് ശേഷം എല്ലാം ശരിയാകുമെന്നാണ് പിണറായി പറയുന്നത്.ഡല്‍ഹിയില്‍ പോകുമ്പോഴും മോദി സംസ്ഥാനത്ത് വരുമ്പോഴും മോദിയെ വാനോളം പുകഴ്ത്തുന്ന പിണറായിയ്ക്ക് ഉറപ്പുകള്‍ ലഭിക്കുന്നതല്ലാതെ കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒന്നും തന്നെ ലഭിക്കുന്നില്ല. റേഷന്‍വിതരണം താറുമാറാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനാണ്.
ജനങ്ങളെ എങ്ങനെ ദ്രോഹിക്കാമെന്നതിലാണ് പ്രധാനമന്ത്രി ശ്രദ്ധചെലുത്തുന്നത്. സംസ്ഥാനത്തെ സ്ഥിതിയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ഗാന്ധിജിയെപ്പോലും തമസ്‌ക്കരിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി. ഗാന്ധിയെക്കുറിച്ചുളള സ്മരണപോലും മോദിയ്ക്കും പിണറായിയ്ക്കും ഭയമാണ്. കലണ്ടറില്‍ നിന്നും മോദി ഗാന്ധിജിയെ മാറ്റിയപ്പോള്‍ സംസ്ഥാനത്ത് രക്തസാക്ഷിത്വദിനത്തിലെ സര്‍ക്കുലറില്‍ നിന്നും ഗാന്ധിജിയുടെ പേര് നീക്കം ചെയ്തു.
കൊലക്കത്തിയും ചോരക്കളിയുമായിട്ടാണ് കണ്ണൂരില്‍ സി പി എം- ബി ജെ പി സംഘം അഴിഞ്ഞാടുന്നത്. ഇവിടെ പോലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. വിവരാവകാശ നിയമം പോലും അട്ടിമറിക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നു. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയവരുടെ ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തെളിയിച്ചു. സര്‍വ്വരംഗത്തും പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സന്ധിയില്ലാത്ത പ്രക്ഷോഭം ഇനിയും ഉണ്ടാകും.യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം.മുരളി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബി.രാജശേഖരന്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, എ.എ.ഷുക്കൂര്‍,ഷാനിമോള്‍ ഉസ്മാന്‍,കെ.പി.സി.സി ഭാരവാഹികളായ അഡ്വ.സി.ആര്‍.ജയപ്രകാശ്, ബി.ബാബുപ്രസാദ്,പി.സി.വിഷ്ണുനാഥ്, ജോണ്‍സണ്‍ എബ്രഹാം, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി, ത്രിവിക്രമന്‍ തമ്പി, കെ.പി.ശ്രീകുമാര്‍, ഡി.സുഗതന്‍, എ.എം.നസീര്‍, എ.യഹിയ, ഷേക്ക്.പി.ഹാരീസ്, നസീര്‍ പുന്നയ്ക്കല്‍, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, അഡ്വ. സണ്ണിക്കുട്ടി, ജോര്‍ജ് ജോസഫ്, കോശി തുണ്ടുപറമ്പില്‍, ബാബു വലിയവീടന്‍, എ.നിസാര്‍, പി.നാരായണന്‍കുട്ടി, ബി.ബൈജു,കെ.കെ.ഷാജു, സി.കെ.ഷാജിമോഹന്‍, സുജ ജോഷ്വാ, ബാബു ജോര്‍ജ്, എസ്.ദീപു, സജി ജോസഫ്, ഡി.നാരായണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."