കോടംതുരുത്തില്‍ പുനര്‍ജനി പദ്ധതി രണ്ടാം ഘട്ടം ആരംഭിച്ചു
തുറവൂര്‍:കോടംതുരുത്ത് പഞ്ചായത്ത് പരിധിയില്‍ നടക്കുന്ന അര്‍ബുദ രോഗ ചികിത്സാ നിര്‍ണയ പദ്ധതിയായ പുനര്‍ജനി രണ്ടാം ഘട്ടം ആരംഭിച്ചു.
ഇതിന്റെ ഉദ്ഘാടനം പി. തിലോത്തമന് ഉദ്ഘാടനം ചെയ്തു. എ.എം.ആരീഫ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. അത്യാധുനിക സംവിധാനങ്ങളുള്ള വാഹനത്തിലായിരുന്നു പരിശോധന നടന്നത്. ടെലി സംവിധാനത്തിലൂടെ മലബാര്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടറന്മാരാണ് പരിശോധന നടത്തിയത്.
കോടംതുരുത്ത് പഞ്ചായത്ത് , കോടംതുരുത്ത് പി.എച്ച്.സി., മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, എഴുപുന്ന തെക്ക് മാറ്റിന്ത്യ ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഔഷധി ചെയര്മാന് കെ.ആര്.വിശ്വംഭരന്, തുറവൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.റൂബിക്ക് നല്കി കൊണ്ട് സുവനീര്‍ പ്രകാശിപ്പിച്ചു.
കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് സൂസണ്‍ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് പി.പി.മധു, ജോയി തട്ടുങ്കല്‍, ഡോ.രഞ്ജിത് മോനായി, വി.ജി. ജയകുമാര്‍, സി.ജി.ബേബി, എസ്.ദിലിപ്കുമാര്‍, ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."