ബിവറേജ് വില്പനശാല ദേശീയപാതയോരത്ത് പുനഃസ്ഥാപിച്ചതിനെതിരേ പ്രതിഷേധം ശക്തം
നീലേശ്വരം: ബിവറേജ് ഔട്ട് ലെറ്റ് ദേശീയ പാതയോരത്ത് പുനഃസ്ഥാപിച്ചതില്‍ മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ദേശീയ പാതയോരത്ത് മദ്യ വില്പന ശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ ബിവറേജ് ഔട്ട് ലെറ്റ് പുനഃസ്ഥാപിച്ച നടപടി പിന്‍വലിക്കണമെന്നും പൂവാലംകൈ ജനകീയ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്മാന് കെ.വി രാഘവന് മാസ്റ്റര്‍, കണ്‍വീനര്‍ പ്രൊഫ. സി.പി രാജീവന് എന്നിവര്‍ ആവശ്യപ്പെട്ടു.
നീലേശ്വരം കരുവാച്ചേരിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയും സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ശനിയാഴ്ച ദേശീയ പാതയോരത്തു നിന്നു മാറ്റുകയും ചെയ്ത ബിവറേജ് ഔട്ട് ലെറ്റ് വീണ്ടും ദേശീയപാതയോരത്ത് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചതില്‍ നീലേശ്വരം എന്‍.എസ്. സി ബാങ്ക് റോഡ് റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.കെ ബാലന്, സെക്രട്ടറി നന്ദകുമാര്‍ കോറോത്ത് എന്നിവര്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."