ആര്.എസ്.എസ് ചടങ്ങില്‍ പങ്കെടുത്ത സി.പി.എം ലോക്കല്‍ സെക്രട്ടറിയോട് വിശദീകരണം തേടും
പാനൂര്‍: ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത ലോക്കല്‍ സെക്രട്ടറിയോട് സി.പി.എം വിശദീകരണം തേടും. സി.പി.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമന് ആണ് കഴിഞ്ഞ ദിവസം സംഘ്പരിവാര്‍ സംഘടനയായ സേവഭാരതി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തത്.
പാര്‍ട്ടിയുടെ അറിവോടെയല്ല ലോക്കല്‍ സെക്രട്ടറി പരിപാടിയില്‍ പങ്കെടുത്തതെന്നും ഇക്കാര്യത്തില്‍ വിശദീകരണം ചോദിക്കുമെന്നും പാനൂര്‍ ഏരിയാ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുല്ല പറഞ്ഞു.
സി.പി.എം-ആര്.എസ്.എസ് സംഘര്‍ഷം പാനൂര്‍ മേഖലയില്‍ തുടരുമ്പോള്‍ ലോക്കല്‍ സെക്രട്ടറി തന്നെ ആര്.എസ്.എസ് പരിപാടിക്ക് ആശംസ നേരാന്‍ എത്തിയത് സി.പി.എമ്മില്‍ വിവാദമായിരുന്നു. ആര്.എസ്.എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പാനൂര്‍ ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യു.പി.സ്കൂളില്‍ നടന്ന പരിപാടിയിലാണ് സി.പി.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ പ്രേമന് പങ്കെടുത്തത്.
ഏതാനും വര്‍ഷം മുന്‍പ് പാനൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയം വന്നപ്പോള്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി.പി.എമ്മും ബി.ജെ.പിയും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ച സംഭവത്തില്‍ അന്ന് പഞ്ചായത്ത് മെമ്പറും ലോക്കല്‍ സെക്രട്ടറിയുമായിരുന്ന കെ.കെ പ്രേമനെതിരേ പാര്‍ട്ടി നടപടിയെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."