HOME
DETAILS

ട്രെയിനുകളുടെ വൈകിയോട്ടത്തില്‍ വലഞ്ഞ് യാത്രക്കാര്‍

  
backup
January 04 2018 | 20:01 PM

train-late-running-news

കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിനുകളുടെ വൈകിയോട്ടത്തില്‍ വലഞ്ഞ് യാത്രക്കാര്‍. റെയില്‍പാത നവീകരണം നീളുന്നതാണ് വൈകിയോട്ടത്തിന് കാരണം.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്കു കീഴിലെ വിവിധ റെയില്‍വേ സെക്ഷനുകള്‍ക്കു കീഴിലാണ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നത്. ഈമാസം 30 വരെയുള്ള പ്രവൃത്തികളാണ് ഷെഡ്യൂള്‍ ചെയ്തതെങ്കിലും ഫെബ്രുവരി പകുതിക്കുശേഷമേ പ്രവൃത്തി പൂര്‍ത്തിയാകൂവെന്നാണ് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം പറയുന്നത്.
സംസ്ഥാനത്തെ രണ്ടു റെയില്‍വേ ഡിവിഷനുകള്‍ക്ക് കീഴിലും പ്രവൃത്തി തുടങ്ങിയതോടെ കേരളത്തിലൂടെയുള്ള മിക്ക ദീര്‍ഘദൂര ട്രെയിനുകളും ഒന്നുമുതല്‍ മൂന്നുമണിക്കൂര്‍ വരെ ദിവസവും വൈകിയോടുകയാണ്.
തിരുനെല്‍വേലി, തിരുവനന്തപുരം, കൊച്ചുവേളി, എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍ എന്നീ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നായി വിവിധ ദിവസങ്ങളില്‍ പുറപ്പെടുന്ന ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ വൈകുകയാണ്.
പുറപ്പെടാന്‍ വൈകുന്നതിനു പുറമെ പല സ്റ്റേഷനുകളിലും മണിക്കൂറുകളോളം പിടിച്ചിടുകയാണ്. ഷൊര്‍ണൂര്‍-മംഗളൂരു, ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-കായംകുളം, തിരുവനന്തപുരം-ആലപ്പുഴ സെക്ഷനുകളില്‍ പല പാസഞ്ചര്‍ ട്രെയിനുകളും യാത്ര പൂര്‍ണമായോ താല്‍കാലികമായോ റദ്ദാക്കിയിരിക്കുകയാണ്. പ്രതിദിന യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ട്രെയിനുകളായ പരശുറാം, നേത്രാവതി, ജനശതാബ്ദി, വേണാട്, അമൃത, കേരള, മംഗള, ഏറനാട്, മാവേലി, മലബാര്‍, ഇന്റര്‍സിറ്റി ട്രെയിനുകളെല്ലാം വൈകി യാത്ര തുടരുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്ന നിലയിലാണിപ്പോള്‍.
സംസ്ഥാനത്ത് 25 വര്‍ഷത്തോളം പഴക്കമുള്ള റെയില്‍വേ ട്രാക്കുകള്‍, സ്ലീപ്പറുകള്‍ എന്നിവയാണു മാറ്റി സ്ഥാപിക്കുന്നത്. ഇതിന്റെ അടിഭാഗത്തെ ക്ലീനിങ് പ്രവൃത്തിയും ഇതോടൊപ്പം നടക്കുന്നുണ്ട്. നേരത്തെ മാറ്റിയിരുന്ന ചെറിയ ട്രാക്കുകളില്‍നിന്നു വ്യത്യസ്തമായി 50 മീറ്ററില്‍ കൂടുതല്‍ നീളത്തിലുള്ള റെയിലുകളാണ് ആധുനിക മെഷീന്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുന്നത്. ഇതുകാരണമാണ് പതിവ് അറ്റകുറ്റപ്പണികളില്‍നിന്നു വ്യത്യസ്തമായി ട്രെയിനുകള്‍ വൈകാനും കാരണം.


നവീകരണം 183 കിലോമീറ്ററില്‍

പാലക്കാട് ഡിവിഷനില്‍ 77 കിലോമീറ്ററും തിരുവനന്തപുരം ഡിവിഷനില്‍ 106 കിലോമീറ്ററുമാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. നവംബറില്‍ പ്രവൃത്തി തുടങ്ങിയ ശേഷം പാലക്കാട് ഡിവിഷനില്‍ 46 കിലോമീറ്ററും തിരുവനന്തപുരം ഡിവിഷനില്‍ 37 കിലോമീറ്ററും റെയില്‍ ട്രാക്ക് മാറ്റിസ്ഥാപിച്ചു. പാലക്കാട് 48 കിലോമീറ്ററും തിരുവനന്തപുരത്ത് 12 കിലോമീറ്ററും ദൂരത്ത് റെയില്‍ സ്ലീപ്പറുകളും മാറ്റിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേയ്ക്കു കീഴില്‍ 480 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോംബ് ഭീഷണി; ഡല്‍ഹി-ലണ്ടന്‍ വിസ്താര വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം: കളക്ടറെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി 

Kerala
  •  2 months ago
No Image

അറ്റകുറ്റപ്പണി; തലസ്ഥാനത്ത് ആറ് ദിവസം ജലവിതരണം തടസ്സപ്പെടും

Kerala
  •  2 months ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പെട്ട് 10 പേര്‍ക്ക് പരിക്ക് 

Kerala
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ചൂടില്‍ പാലക്കാട്; അതിരാവിലെ മാര്‍ക്കറ്റില്‍ വോട്ട് ചോദിച്ചെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം, ദിവ്യയുടെ അറസ്റ്റ് വൈകും; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം നടപടി

Kerala
  •  2 months ago
No Image

ഇസ്റാഈലിനെതിരേ ആയുധ ഉപരോധം പ്രഖ്യാപിച്ച് ഇറ്റലി 

International
  •  2 months ago
No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago