സഊദിയില്‍ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകള്‍ക്ക് സൂക്ഷിക്കാനാവില്ല; മടക്കി നല്‍കാത്തവയ്ക്ക് 2000 റിയാല്‍ പിഴ
ജിദ്ദ: തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ ഒരു മാസത്തിനകം അവ ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കണമെന്ന് സാമൂഹിക മന്ത്രാലയത്തിന്റെ നിര്‍ദേശം. തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്‌പോര്‍ട്ടുകള്‍ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചാല്‍ ഓരോ പാസ്‌പോര്‍ട്ടിനും 2000 റിയാല്‍ വീതം പിഴ ഈടാക്കും.
ഒരിക്കല്‍ നിയമ ലംഘനം നടത്തി ഒരു മാസത്തിനു ശേഷം വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴ ഇരട്ടിയാക്കും. തൊഴില്‍ നിയമം ബാധകമായ തൊഴിലുകളിലെ തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിനാണ് വിലക്കുള്ളത്. ഗാര്‍ഹിക തൊഴിലാളികള്‍ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഇതു സംബന്ധിച്ചുള്ള ശിക്ഷകള്‍ അംഗീകരിച്ചു കൊണ്ടുള്ള തീരുമാനം അറിയിച്ച് സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം കത്തയച്ചിട്ടുണ്ട്. ഒരു തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നവര്‍ക്കാണ് രണ്ടായിരം റിയാല്‍ പിഴ ചുമത്തുക. നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന പാസ്‌പോര്‍ട്ടുകളുടെ എണ്ണത്തിനുനുസരിച്ച് തൊഴിലുടമകള്‍ക്ക് ഇരട്ടി തുക പിഴ ലഭിക്കും. അതേസമയം തൊഴിലാളികളുടെ സമ്മതപ്രകാരം തൊഴിലുടമക്ക് പാസ്‌പോര്‍ട്ടുകള്‍ സൂക്ഷിക്കാം. എന്നാല്‍ ഇതിനു അറബിയിലും തൊഴിലാളിയുടെ ഭാഷയിലും എഴുതിയ സമ്മതപത്രം നിര്‍ബന്ധമാണ്.
തൊഴിലാളികളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ അവരുടെ പാസ്‌പോര്‍ട്ടുകള്‍ ക്‌സറ്റഡിയില്‍ സൂക്ഷിക്കാന്‍ പാടില്ല എന്ന നിയമം തൊഴിലുടമകള്‍ കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."