യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച് ലോക രാജ്യങ്ങളുടെ മുന്നില്‍ പാപ്പരാക്കുന്ന നടപടി സ്വീകരിച്ചതിലും റേഷന്‍ സംവിധാനം അട്ടിമറിച്ചും പെന്‍ഷന്‍ നിഷേധിച്ചും ക്രമസമാധാനം തകര്‍ത്തും കേരളം ഭരിക്കുന്ന ഇതുപക്ഷവും പിണറായി വിജയനും നടത്തുന്ന ജനദ്രോഹ ഭരണത്തിനെതിരെയുമായിരുന്നു പ്രതിഷേധം.ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് പ്രസിഡന്റ് ജിനേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍ രാജേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ശശി പന്നിക്കുഴില്‍ മുത്തലിബ്, ഇന്ദ്രജിത്ത്, അനീഷ് ദേവസ്യ, പി.പി രതീഷ്, ഷംസാദ് മരക്കാര്‍, അസീസ് എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിന് ജഷീര്‍ പള്ളിവയല്‍, മുഹമ്മദ് അജ്മല്‍, ഷഫീഖ് അമ്പലവയല്‍, ധനേഷ് വാര്യര്‍, ഷിബു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."