HOME
DETAILS

ഇടുക്കി ജില്ലക്ക് 45ന്റെ യൗവ്വനം; പരാധീനതകള്‍ ബാക്കി

  
backup
January 26 2017 | 06:01 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-45%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%af


തൊടുപുഴ: ഇടുക്കി ജില്ലക്ക് ഇന്ന് 45 ാം പിറന്നാള്‍. പിന്നോക്ക മലയോരമേഖലയുടെ വികസനം ലക്ഷ്യമിട്ട് 1972 ജനുവരി 26 നാണ് ജില്ല രൂപം കൊണ്ടത്. പിറവിയെടുത്ത് നാലര പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴും പരാധീനതകളുടെ കാര്യത്തില്‍ ഒട്ടും കുറവില്ല. വൈദ്യുതി പദ്ധതികളുടെ ഈറ്റില്ലമായിട്ടും വൈദ്യുതി എത്താത്ത നിരവധി മേഖലകള്‍ ഇപ്പോഴും ഇടുക്കി ജില്ലയിലുണ്ട്. പട്ടയം പരിഹരിക്കാത്ത പ്രശ്‌നമായി ഇന്നും അവശേഷിക്കുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിവിട്ട ഭൂതം ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായ ഇടുക്കി, വികസനത്തിന്റെ നെറുകയിലെത്താന്‍ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. മറ്റു നഗരങ്ങള്‍ ഹൈടെക് നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടും ഇടുക്കിക്ക് ഇപ്പോഴും പഴയ മുഖം മാത്രം. കാര്‍ഷിക വിളത്തകര്‍ച്ചയില്‍ തളര്‍ന്നിരിക്കുന്ന കര്‍ഷകന്റെ നിരാശനിറഞ്ഞ മുഖം.
ഇടനിലക്കാരുടെ ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന കര്‍ഷകര്‍ പതിവുകാഴ്ച. തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്ന ഹൈറേഞ്ചിലെ റോഡ് വികസനം. ഇടുക്കിയുടെ തീരാശാപം ഇതാണ്. വികസനകാര്യത്തില്‍ അടുത്ത പത്തു വര്‍ഷത്തിനകം ജില്ലയെ മുന്നിലെത്തിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് ആവശ്യം. ഇറിഗേഷന്‍ മ്യൂസിയം, ഇടുക്കിയില്‍ മിനി സിവില്‍ സ്റ്റേഷന്‍, ചെറുതോണിയില്‍ വാണിജ്യനികുതി സര്‍ക്കിള്‍ കാര്യാലയം, തൊടുപുഴയില്‍ സിറ്റി സെന്റര്‍, മൂന്നാര്‍, വാഗമണ്‍, തേക്കടി ടൂറിസം പദ്ധതി, ഇന്റഗ്രേറ്റഡ് ബിസിനസ് ഹബ്ബ്, മൂന്നാര്‍ ചിത്ര ഗാലറി, മലങ്കര ഇറിഗേഷന്‍ ടൂറിസം പ്രോജക്ട്, അയ്യപ്പന്‍കോവില്‍ പാലം തുടങ്ങി ഇടുക്കിയുടെ വികസനക്കുതിപ്പിനുതകുന്ന നിരവധി പദ്ധതികളാണ് ഫയലുകളില്‍ ഉറങ്ങുന്നത്.
കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ദേവികുളം, പീരമേട്, ഉടുമ്പഞ്ചോല താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും ഉള്‍പ്പെടുത്തിയാണ് ഇടുക്കി ജില്ലക്ക് രൂപം കൊടുത്തത്. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാര്‍ തുടങ്ങിയ ഹൈറേഞ്ചിലെ എല്ലാ പഞ്ചായത്തുകളും ജില്ലയുടെ ആസ്ഥാനം കൊതിച്ചിരുന്നു. ജില്ലയുടെ ആസ്ഥാനം ഇടുക്കിയായിരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പെട്ടെന്ന് ഒരു കലക്ടറേറ്റിനു വേണ്ട സൗകര്യങ്ങള്‍ ഇടുക്കിയില്‍ ഇല്ലാത്തതിനാല്‍ താല്‍ക്കാലികമായി മറ്റൊരു ആസ്ഥാനം വേണ്ടിവന്നു.
അതു കോട്ടയം ആകട്ടെ എന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇടുക്കി പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററും സ്‌പെഷല്‍ ഓഫീസറും ആയിരുന്ന ഡോ. ഡി ബാബു പോളിനെ പ്രോജക്ടിന്റെ ചുമതലകള്‍ക്കു പുറമേ ജില്ലാ കലക്ടറായി നിയമിച്ചു. മലയോരത്തിന്റെ പച്ചപ്പാണ് ഇടുക്കിയുടെ സൗന്ദര്യം. മണ്ണില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങളും സുഗന്ധം പേറുന്ന വിളകളുമാണ് ഇവിടെ കര്‍ഷകന്റെ കരുത്ത്. ഏതു തകര്‍ച്ചയെയും ഇടുക്കിയിലെ ജനസമൂഹം തകര്‍ത്തെറിഞ്ഞത് ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രം.
ഇടുക്ക് എന്ന വാക്കില്‍നിന്ന് ഇടുക്കി പിറന്നു. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലകൂടിയായ ഇടുക്കിയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. എട്ടു ബ്ലോക്ക് പഞ്ചായത്തുകളും 52 ഗ്രാമപഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലയിലുണ്ട്.
സംസ്ഥാനത്തെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയും ജില്ലയില്‍ത്തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ട് ഇടുക്കിയിലാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഇതാണ്. കൃഷിയും കാലിവളര്‍ത്തലുമാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. വിനോദസഞ്ചാരികളുടെ മനസ്സില്‍ തേക്കടിയും മൂന്നാറും വാഗമണുമെല്ലാം എന്നും സ്വപ്നഭൂമിയാണ്. ആശങ്കയുയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തടയണയിലാണ് ഇടുക്കിയുടെ ജീവന്‍ ചിറകടിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago