മന്ത്രി എം.എം മണി ഇടുക്കിയെ കലാപഭൂമിയാക്കുന്നു: ഡീന്‍ കുര്യാക്കോസ്
തൊടുപുഴ: മന്ത്രി എം.എം മണി വൈദ്യുതി വകുപ്പ് ഭരണം സ്റ്റാഫുകള്‍ക്ക് വീതിച്ചു നല്‍കി ഇടുക്കിയെ കലാപ ഭൂമിയാക്കുന്നതിനായി ഇറങ്ങിയിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കേരളത്തിലെ മറ്റൊരു കണ്ണൂര്‍ ജില്ലയാക്കി ഇടുക്കിയെ മാറ്റാനുള്ള സി.പി.എം ശ്രമത്തെ യൂത്ത് കോണ്‍ഗ്രസ് സംഘടിതമായി ചെറുത്തു തോല്‍പിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍, പൊലിസ് നടപടികള്‍ അങ്ങേയറ്റം സേനക്കാകെ നാണക്കേടുണ്ടാക്കുന്നതാണ്.
മുട്ടത്ത് നടത്തിയ അക്രമ തേര്‍വാഴ്ചക്ക് നേതൃത്വം നല്‍കിയവരെയും കുമളിയില്‍ പൊലിസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചവരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പരിക്കുപറ്റിയ പൊലിസ് ഉദ്യോഗസ്ഥനെ ചികിത്സ തുടരുന്നതിനിടയില്‍ തന്നെ എ .ആര്‍ ക്യാംപിലേക്ക് മാറ്റിയിരിക്കുന്നു. പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് സി.പി.എം ജില്ലാ നേതൃത്വവും മന്ത്രി മണിയും ചേര്‍ന്നാണ്.
കൊലക്കേസില്‍ പ്രതിയായ മന്ത്രി മണിയും സി.പി. എം ജില്ലാ നേതൃത്വവും ചേര്‍ന്നുള്ള വഴിവിട്ട പൊലിസ് ഭരണം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."