കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണം: പി.സി ജോര്‍ജ്
തിടനാട്: കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ.കേരളത്തില്‍ കര്‍ഷകരോട് മുന്‍ സര്‍ക്കാര്‍ തുടര്‍ന്ന അവഗണന എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവര്‍ത്തിച്ചാല്‍ ഇവിടെയും ജല്ലിക്കെട്ട് മാതൃകയില്‍ സമരം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുടങ്ങി കിടക്കുന്ന കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്യുക, അറുപത് വയസ് കഴിഞ്ഞവര്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ സൗജന്യമായി നല്‍കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അഗ്രികള്‍ച്ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കൃഷിഭവന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എം. വര്‍ഗ്ഗീസ്, വെസ് പ്രസിഡന്റ് എം.എം.ഉമ്മന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ, മാത്തുക്കുട്ടി തയ്യില്‍, സി.വി. വര്‍ക്കി ചെമ്പകശ്ശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോര്‍ജ് ജോസഫ് തെള്ളിയില്‍, പി.ജെ. തോമസ് പ്ലാത്തോട്ടം, എബാഹം മാത്യൂ കണിയാംപടി, സ്‌കറിയാ തുടിപ്പാറ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."