പി.ടി ഉഷയെ ഉള്‍പ്പെടുത്തി ടാര്‍ജറ്റ് ഒളിംപിക് പോഡിയം സമിതി പുനഃസംഘടിപ്പിച്ചു
ന്യൂഡല്‍ഹി: മലയാളിയായ പി.ടി ഉഷയെ ഉള്‍പ്പെടുത്തി ടാര്‍ജറ്റ് ഒളിംപിക് പോഡിയം(ടി.ഒ.പി) സമിതി പുനഃസംഘടിപ്പിച്ചു.
2020, 2024 വര്‍ഷങ്ങളില്‍ നടക്കുന്ന ഒളിംപിക്സിനു മുന്നോടിയായി മെഡല്‍ സാധ്യതയുള്ള താരങ്ങളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്കുന്ന പദ്ധതിയാണ് ടാര്‍ജറ്റ് ഒളിംപിക് പോഡിയം.
ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ് പുനഃസംഘടിപ്പിച്ച സമിതിയുടെ ചെയര്മാന്. പി.ടി ഉഷയെക്കൂടാതെ സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റര്മാരായ അനില്‍ ഖന്ന, മുരളീധര്‍ രാജ, മുന്‍ ബാഡ്മിന്റണ്‍ താരവും കോച്ചുമായ പ്രകാശ് പദുക്കോണ്‍, ഒളിംപിക്സ് മെഡല്‍ ജേതാവ് കര്‍ണ്ണം മല്ലേശ്വരി, ഷൂട്ടിങ് താരം അഞ്ജലി ഭഗവത്, റെയില്‍വേ സ്പോര്‍ട്സ് പ്രമോഷന് ബോര്‍ഡ് സെക്രട്ടറി രേഖ യാദവ്, സായ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. എസ്.എസ് റോയ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
കേന്ദ്ര സ്പോര്‍ട്സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ഇന്ദര്‍ ധമിജയാണ് മെമ്പര്‍ സെക്രട്ടറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."