ബാലഇന്ത്യയും സന്ദേശ റാലിയും
ആലപ്പുഴ: സമസ്ത കേരള സുന്നിബാലവേദി ആലപ്പുഴ റെയിഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ ബാല ഇന്ത്യയും സന്ദേശറാലിയും നടന്നു. മൂന്ന് മേഖലകളായി തിരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മധ്യമേഖലയിലെ മദ്രസാ വിദ്യാര്‍ത്ഥികള്‍ നടത്തിയ റായി സക്കരിയാബസാറില്‍ നിന്ന് ആരംഭിച്ച് വലിയകുളം മൈതാനിയില്‍ സമാപിച്ചു.
റെയിഞ്ച് കോ-ഓഡിനേറ്റര്‍ എ.എം സുധീര്‍ മുസ്്‌ലിയാര്‍, സുന്നിബാല വേദി ജില്ലാ ജനറല്‍സെക്രട്ടറി ഐ മുഹമ്മദ് മുബാശ്, റെയിഞ്ച് പ്രസിഡന്റ് റശാദ് നസീര്‍ നേതൃത്വം നല്‍കി. സമസ്ത ജില്ലാപ്രസിഡന്റ് സി.മുഹമ്മദ് അല്‍ഖാസിമി പതാക ഉയര്‍ത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയിഞ്ച് പ്രസിഡന്റ് എന്‍.പി.എ നാസ്വിര്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ ശിഹാബുദ്ദീന്‍ മുസ്്‌ലിയാര്‍ പ്രമേയ പ്രഭാഷണം നടത്തി. അബ്ദുല്‍ സത്താര്‍ ബാഖവി, ഇന്‍.എന്‍.എസ് നവാസ്, പി.എ അബൂബക്കര്‍ എസ്.എം.ജെ, ഹാജി ഹസന്‍കോയ,ഇസ്മാഈല്‍ ഹാജി, എ.എം.എം ശാഫി റഹ്്മത്തുല്ലാഹ് എന്നിവര്‍ സംബന്ധിച്ചു.
നോര്‍ത്ത് മേഖല സംഘടിപ്പിച്ച റാലി ജില്ലാക്കോടതി മഹലില്‍ നിന്ന് ആരംഭിച്ച് കൈചൂണ്ടിമുക്കില്‍ സമാപിച്ചു. എസ്.കെ.ജെ.എം റെയിഞ്ച് സെക്രട്ടറി പി.എ നവാസ് അന്‍വരി, എസ്.കെ.എസ്.ബി.വി റെയിഞ്ച് സെക്രട്ടറി റിഫാസ് സിദ്ദീഖ് എന്നിവര്‍ നേതൃത്വം നല്‍കി. വടക്കേ മഹല്‍ പ്രസിഡന്റ് അബ്ദുല്‍കലാം പതാക ഉയര്‍ത്തി.
മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി ഉസ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. വഴിച്ചേരി സി.എം.ജെ.എം മഹല്‍ ഖത്തീബ് അശ്‌റഫ് ഹുദവി പ്രമേയ പ്രഭാഷണം നടത്തി. ശിഹാബുദ്ദീന്‍ അസ്്‌ലമി, സിയാദ് കാട്ടുങ്കല്‍, റഹീം വടക്കേവീടന്‍ സംബന്ധിച്ചു. സൗത്ത് മേഖലാ ബാല ഇന്ത്യ മദ്രകളില്‍ നടന്നു.
അമ്പലപ്പുഴ:രാജ്യത്തിന്റെ അറുപത്തിയെട്ടാമത് റിപ്പബ്ലിക്ക് ദിനത്തില്‍ സമസ്ത കേരള സുന്നീ ബാലവേദി സംഘടിപ്പിച്ച ബാലഇന്ത്യ ആവേശമായി.
ജില്ലയിലെ തിരഞ്ഞെടുത്ത എട്ട് കേന്ദ്രങ്ങളില്‍ രാവിലെ നടന്ന ചടങ്ങില്‍ മദ്‌റസ വിദ്യാഥികളോടൊപ്പം പ്രമുഖര്‍ ഒത്തുചേര്‍ന്നു. ജില്ലാ തല ഉദ്ഘാടനം അമ്പലപ്പുഴ റെയ്ഞ്ചിലെ കാക്കാഴത്ത് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി നിര്‍വഹിച്ചു.സുന്നീ ബാലവേദി ജില്ലാ പ്രസിഡന്റ് ഷഫീഖ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.
അമ്പലപ്പുഴ റെയ്ഞ്ച് പ്രസിഡന്റ് കെ.എസ് ഷാഫി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി.കാപ്പ അഡൈ്വസറി ബോര്‍ഡ് അംഗം അഡ്വ. നിസാമുദ്ദീന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. നീര്‍ക്കുന്നം ഇജാബ മദ്‌റസ അംഗണത്തില്‍ നിന്നും റാലി ആരംഭിച്ചു.
മവാഹിബ് അരീപ്പുറം,നൗഫല്‍ ഫൈസി,സ്വാദിഖ് അന്‍വരി,അമീര്‍ കാക്കാഴം,ശഹബാസ് കമ്പിവളപ്പ്,അദ്‌നാന്‍ നീര്‍ക്കുന്നം എന്നിവര്‍ സംസാരിച്ചു.റെയ്ഞ്ച് സെക്രട്ടറി നവാബ് മുസ്ലിയാര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ഇമാമുദ്ദീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."