മെഗാതിരുവാതിരയില്‍ മനംനിറഞ്ഞ് കണ്ടമംഗലം
ചേര്‍ത്തല: കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാദേവീ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് മകരമാസ സന്ധ്യയില്‍ അംഗനമാര്‍ അവതരിപ്പിച്ച മെഗാതിരുവാതിര കാണികള്‍ക്ക് ദൃശ്യവിശ്മയമൊരുക്കി. ക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങളുടെ ഭാഗമായാണ് അഞ്ഞൂറോളം വനിതള്‍ അണിനിരന്ന മെഗാതിരുവാതിര അരങ്ങേറിയത്. നിറപറയും നിലവിളക്കും ആവണിപലകയും ഗണപതി പ്രസാദവും വെച്ച് ഗണപതി സ്തുതിയോടെയായിരുന്നു തിരുവാതിരയുടെ തുടക്കം.
ആറുവരികളായി അരമണിക്കൂറില്‍പരം ആടിത്തിമര്‍ത്ത അംഗനമാര്‍ ശിവപാര്‍വ്വതി സ്തുതിയോടെയാണ് കളി അവസാനിപ്പിച്ചത്. കണ്ടമംഗലം ഉള്‍പ്പെടുന്ന കടക്കരപ്പള്ളി ദേശത്തെ പ്രകീര്‍ത്തിച്ചുള്ള വഞ്ചിപ്പാട്ടിനോടൊപ്പവും കുറത്തിപ്പാട്ട് രൂപത്തിലുള്ള ശിവപാര്‍വ്വതി സ്തുതിക്കുമൊപ്പമുള്ള ചുവടുകള്‍ തിരുവാതിരയെ കൂടുതല്‍ മികവുറ്റതാക്കി. ചീഫ് കോര്‍ഡിനേറ്റര്‍ പ്രസന്ന ഗോപാല്‍ തിരുവാതിരയ്ക്ക് നേതൃത്വം നല്‍കി. ദേവസ്വം പ്രസിഡന്റ് പി.ഡി ഗഗാറിന്‍ നിലവിളക്ക് തെളിയിച്ച് മെഗാതിരുവാതിര ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."