HOME
DETAILS
MAL
മാരുതി കാറുകളുടെ വില 8,014 രൂപ വരെ വര്‍ധിപ്പിച്ചു
backup
January 28 2017 | 15:01 PM
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ വില വര്‍ധിപ്പിച്ചു. വിവിധ മോഡലുകള്‍ക്കായി 1500 രൂപ മുതല്‍ 8,014 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.
ഗതാഗത, ഉല്പന്ന, നിര്‍മാണ ചെലവു വര്‍ധിച്ചതാണ് വില കൂട്ടാന്‍ കാരണമെന്ന് മാരുതി സുസുക്കി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ എസ്.യു.വി ഇനമായ വിറ്റാര ബ്രെസ്സയുടെ വില 20,000 രൂപ വര്‍ധിപ്പിച്ചിരുന്നു. ബെലേനൊയുടെ വിലയും 10,000 രൂപ കൂട്ടി. ചില മോഡലുകള്‍ക്ക് 1500 മുതല്‍ 5000 രൂപ വരെയും വര്‍ധിപ്പിച്ചിരുന്നു.
മാരുതിയെക്കൂടാതെ ഹ്യുണ്ടായ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, നിസ്സാന്‍, ടൊയോട്ട കിര്ലോസ്കര്, റിനോല്ട്ട്, മെഴ്സിഡീസ് ബെന്‍സ്, ടാറ്റ മോട്ടോര്‍സ് എന്നീ കമ്പനികളുടെ കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."