യു.പിയിലെ മുസ്‌ലികള്‍ ആരെ തുണയ്ക്കും?
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ നാലുകോടിയോളം വരുന്ന മുസ്‌ലിംവിഭാഗങ്ങളുടെ വോട്ട് ആര്‍ക്കെന്നത് പ്രവചനാതീതം. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും കുറച്ചു പ്രാദേശിക- സാമുദായിക പാര്‍ട്ടികളുമാണ് മുസ്‌ലിംവോട്ടുകള്‍ പങ്കിടാറുള്ളത്.
എസ്.പിക്കാവും മുസ്‌ലിംകളില്‍നിന്ന് ഏറ്റവുമധികം പിന്തുണ കിട്ടുകയെന്നാണ് കരുതുന്നത്. പാര്‍ട്ടിക്കുള്ളിലെ കുടുംബപോരിനിടെ അഖിലേഷ് മുസ്്‌ലിംവിരുദ്ധനാണെന്ന മുലായമിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഒരുവിഭാഗം മുസ്‌ലിംകള്‍ വിശ്വസിക്കുന്നുമുണ്ട്. എസ്.പിയുടെ അഞ്ചുകൊല്ലത്തെ ഭരണത്തിനിടെ നൂറോളം കലാപങ്ങളാണ് യു.പിയിലുണ്ടായത്. മുസഫര്‍നഗര്‍ കലാപം മുതല്‍ ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് അഖ്‌ലാക് എന്ന മധ്യവയസ്‌കനെ അടിച്ചുകൊന്നതു പോലുള്ള സംഭവങ്ങളും അഖിലേഷിന്റെ കാലത്താണുണ്ടായത്. തെരഞ്ഞെടുപ്പിനു മുമ്പ് മുസ്‌ലിം സംവരണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അഖിലേഷ് അതുനടപ്പാക്കിയിരുന്നില്ല. ഇത്തരം വിഷയങ്ങള്‍ മുസ്‌ലിംകള്‍ എങ്ങിനെ ചിന്തിക്കുമെന്നത് അനുസരിച്ചിരിക്കും എസ്.പിക്ക് മുസ്‌ലിംകളില്‍ നിന്നു കിട്ടുന്ന പിന്തുണ.
അസദുദ്ദീന്‍ ഉവൈസി, പീസ് പാര്‍ട്ടി, മജ്‌ലിസ്, ഉലമാ കൗണ്‍സില്‍ എന്നിവ പിടിക്കുന്ന വോട്ടുകള്‍ പ്രതിസന്ധിയിലാക്കുക എസ്.പി- കോണ്‍ഗ്രസ് സഖ്യത്തെയായിരിക്കും. എസ്.പി- കോണ്‍ഗ്രസ് സഖ്യം കഴിഞ്ഞാല്‍ മുസ്‌ലിംകളുടെ പിന്തുണയുള്ള കക്ഷി ബി.എസ്.പിയാണ്. ചില പോക്കറ്റുകളില്‍ പിന്തുണയുള്ള മുസ്‌ലിം ഏക്താ ദള്‍ അടുത്തിടെ ബി.എസ്.പിയില്‍ ലയിച്ചതും തങ്ങള്‍ക്കനുകൂലമാകുമെന്ന് ബി.എസ്.പി കരുതുന്നു. എസ്.പി പ്രഖ്യാപിച്ച 208 സീറ്റുകളില്‍ 56 എണ്ണം മുസ്‌ലിംകളാണ്. ആകെയുള്ള 403 മണ്ഡലങ്ങളില്‍ 97 സീറ്റുകളില്‍ ബി.എസ്.പി മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."