HOME
DETAILS
MAL
കേരളത്തിന് കേന്ദ്രത്തിന്റെ 1000 കോടിയുടെ വികസന വാഗ്ദാനം
backup
May 27 2016 | 08:05 AM
തിരുവനന്തപുരം: കേരളത്തിന് 1000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍. മോദി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് 1000 കോടി രൂപയുടെ പദ്ധതികള്‍ കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
കേരളത്തില്‍ പ്ലാസ്റ്റിക് പാര്‍ക്കും ഫാര്‍മ പാര്‍ക്കും അനുവദിക്കും. കേരളത്തിന് ഐ.ഐ.ടിക്ക് തുല്യമായ പ്ലാസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് അനുവദിക്കുമെന്നും അനന്ത് കുമാര്‍ പറഞ്ഞു. മുപ്പത് ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വില്‍ക്കുന്ന 200 ജന്‍ ഔഷധിശാലകളും കേന്ദ്രം കേരളത്തിനായി അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."