HOME
DETAILS
MAL
മൂവാറ്റുപുഴ സബ്ജയില്‍ ഗ്രൗണ്ടില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു
backup
January 29 2017 | 02:01 AM
മൂവാറ്റുപുഴ: കേരളത്തിന്റെ പച്ചപ്പ് വീണ്ടെടുക്കാനും കാര്‍ഷിക കേരളം പടുത്തുയര്‍ത്താനും സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിക്ക് പിന്തുണയുമായി മൂവാറ്റുപുഴ സബ്ജയില്‍ ഗ്രൗണ്ടില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു.
കൃഷിയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത വഹിച്ചു. മധ്യമേഖല ജയില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ശിവദാസ്.കെ.തൈപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.മോഹന്‍കുമാര്‍ പദ്ധതി വിശദീകരിച്ചു.
മൂവാറ്റുപുഴ സ്പെഷ്യല്‍ സബ്ജയില്‍ സൂപ്രണ്ട് കെ.എ.ബാലകൃഷ്ണന്, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ഷൈജു, ആര്.ഡി.ഒ. എം.ജി.രാമചന്ദ്രന്, മൂവാറ്റുപുഴ സബ്ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സി.ആര്.ഷാജു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."