ഫോറസ്റ്റ് ഉദ്യോഗസ്ഥന് തൊഴിലാളിയെ കള്ളക്കേസില്‍ കുടുക്കിയതായി പരാതി
ഉടുമ്പന്നൂര്‍: ഫോറസ്റ്റ് ഉദ്യോഗസ്ഥന് തൊഴിലാളിയെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചതായി പരാതി. അമയപ്ര പതിക്കല്‍ അപ്പച്ചനെയാണ് കാളിയാര്‍ റേഞ്ചിലെ ബീറ്റ് ഫോറസ്റ്റര്‍ സദാശിവന് പരസ്യമായി കൈ ബന്ധിച്ച് മര്‍ദിച്ച് അറസ്റ്റ് ചെയ്തത്്.
പൊതു പ്രവര്‍ത്തകര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് കാളിയാര്‍ റേഞ്ച് ഓഫീസര്‍ എത്തിയാണ് ജാമ്യം അനുവദിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപ്പച്ചനെ പണിചെയ്തുകൊണ്ടുനിന്ന പുരയിടത്തില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്.
ഭാര്യയും മറ്റും നോക്കിനില്‍ക്കെ കൈകള്‍ ബന്ധിച്ചശേഷം കരണത്ത് അടിച്ചതായും പറയുന്നു. വനത്തില്‍നിന്ന് മരുത് മരം മുറിച്ചെന്നും വനത്തില്‍ തീ പടര്‍ന്നതിന് ഉത്തരവാദി അപ്പച്ചനാണെന്നും ആരോപിച്ചായിരുന്നു കൈയ്യേറ്റം.
വിവരമറിഞ്ഞ് റേഞ്ച് ഓഫീസിലെത്തിയ പൊതു പ്രവര്‍ത്തകരെ ഈ ഫോറസ്റ്റ് ഉദ്യോസ്ഥന് അപമാനിക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. ഒടുവില്‍ ജാമ്യം അനുവദിക്കുന്നതിന് ആയിരം രൂപയുടെ മുദ്രപത്രവും വേണ്ടിവന്നു.
അറസ്റ്റിലായ പൊലിസുകാര്‍ക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."