HOME
DETAILS

പ്രചാരണം അടിസ്ഥാനരഹിതം: ഉമ്മന്‍ചാണ്ടി

  
Web Desk
May 27 2016 | 18:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%82

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 1009 കോടിയുടെ മിച്ചവുമായാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങിയത്്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറുമ്പോഴും സമാനമായ അവസ്ഥയാണുണ്ടായിരുന്നത്. വസ്തുത ഇതായിരിക്കേ മറിച്ചുള്ള പ്രചാരണം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ വേണ്ടിയാണെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. അപ്പോള്‍ ജനങ്ങള്‍ക്ക് കാര്യങ്ങളെല്ലാം വ്യക്തമാകും. നിലവില്‍ ആയിരം രൂപയ്ക്ക് മുകളില്‍ ക്ഷേമപെന്‍ഷന്‍ ഉള്ളവരുടെ പെന്‍ഷന്‍തുക കുറയ്ക്കരുതെന്നും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഞ്ച് വര്‍ഷത്തിനിടെ രണ്ട് ശമ്പളകമ്മിഷനുകള്‍ പ്രഖ്യാപിച്ച ഏക സര്‍ക്കാര്‍ തന്റേതായിരുന്നുവെന്നുംഅദ്ദേഹം അവകാശപ്പെട്ടു.
കേന്ദ്രസര്‍ക്കാരിനെതിരേയും ഉമ്മന്‍ചാണ്ടി രൂക്ഷ വിമര്‍ശനമുയര്‍ത്തി. അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷമായിട്ടും മോദി സര്‍ക്കാര്‍ ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാണിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില വന്‍തോതില്‍ കുറയുന്ന സാഹചര്യത്തിലും പെട്രോളിനും ഡീസലിനും വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തത് തികഞ്ഞ ജനവഞ്ചനയാണ്. പെട്രോളിന് 40 രൂപയും ഡീസലിന് 45 രൂപയുമായി വില കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നും ആവശ്യപ്പെട്ടു. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി ലക്ഷക്കണക്കിന് കോടി രൂപയുടെ ലാഭം സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് നേടിക്കൊടുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സബ്‌സിഡി കുറച്ചിട്ടും പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യത്തിലാണ് യു.പി.എ സര്‍ക്കാര്‍ എണ്ണവില വര്‍ധിപ്പിച്ചത്.
എന്നാല്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തു വരുന്നതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. പ്‌ളാനിങ് കമ്മിഷന്‍ ഇല്ലാതാക്കി നീതി ആയോഗ് കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  25 minutes ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  an hour ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  an hour ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  an hour ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  2 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  2 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  2 hours ago