ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ പരസ്യ ബോര്‍ഡ് വീണ് യാത്രികനു പരുക്ക്
കാക്കനാട്: ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനുമേല്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് വീണ് ബൈക്ക് യാത്രികനു ഗുരുതര പരുക്ക്. സ്വകാര്യ ബസ് ഡ്രൈവറായ കാക്കനാട് മാനാത്ത് തോപ്പില്‍ വീട്ടില്‍ അബ്ദുല്‍ സലാമിന്റെ (49) ദേഹത്തേക്കാണു പരസ്യ ബോര്‍ഡ് മീനത്. നിയന്ത്രണം തെറ്റിയ ബൈക്കില്‍ നിന്ന് റോഡില്‍ വീണ് ഇരു കാലുകള്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് കാക്കനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടത് കാല്‍ പൂര്‍ണമായും വലുത് കാലില്‍ ഭാഗികമായും പ്ലാസ്റ്ററിട്ടിരിക്കുകയാണ്. പ്ലാസ്റ്റര്‍ വെട്ടിയ ശേഷം ഗുരുതര പരുക്കേറ്റിരിക്കുന്ന വലുത് കാല്‍ മുട്ടിന് മേജര്‍ ഓപ്പറേഷന്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കാക്കനാട് കെ.ബി.പി.എസ് കണ്‍സ്യൂമര്‍ സൊസൈറ്റിക്ക് സമീപം സിവില്‍ സ്റ്റേഷന്‍ മതിലില്‍ ചാരിവെച്ചിരുന്ന കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡാണ് അപകടത്തിന് ഇടയാക്കിയത്. മതിലില്‍ ചാരിവെച്ചിരുന്ന 16 അടിപൊക്കവും 12 അടി വീതിയുമുള്ള ഫഌക്‌സ് ബോര്‍ഡ് ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു.
തിരക്കേറിയ റോഡിലെ ഫുട്പാത്തിലാണ് കൂറ്റന്‍ ഫഌക്‌സ് അലക്ഷ്യമായാണ് വെച്ചിരുന്നത്. കാറ്റില്‍ വീണ് പലപ്പോഴും മാര്‍ഗതടസ്സം സൃഷ്ടിക്കുമ്പോഴെല്ലാം സമീപത്തെ ചുമട്ട് തൊഴിലാളികളാണ് ബോര്‍ഡ് എടുത്ത് വെയ്ക്കാറുള്ളത്. ഏതോ ബിസിനസ് സ്ഥാപനമാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ജില്ലയിലെ പല ഭാഗങ്ങളിലും റോഡിലെ കാഴ്ച മറച്ച് ഫഌക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നതും സുരക്ഷാക്രമീകരണങ്ങളില്ലാതെ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡുകളും അപകടഭീഷണി സൃഷ്ടിക്കുന്നു.
പല കെട്ടിടങ്ങള്‍ക്കു മുകളിലും കോണ്‍ക്രീറ്റ് ചെയ്ത് കമ്പി തൂണുകളില്‍ ഇരുപതും മുപ്പതും അടി ഉയരത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാടകയിനത്തില്‍ നല്ലൊരു തുക കെട്ടിട ഉടമകള്‍ക്കു ലഭിക്കും. വലിയ കാറ്റും മഴയും ഉണ്ടായാല്‍ അപകടഭീഷണിയുണ്ട്. അപകടം തുടര്‍ക്കഥയായിട്ടും ബന്ധപ്പെട്ട അധികാരികള്‍ റോഡ് മറച്ച് നില്‍ക്കുന്ന ഫഌക്‌സുകളും അപകടഭീഷണി ഉയര്‍ത്തി പരസ്യ ബോര്‍ഡുകള്‍ക്കും ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ല എന്നതാണ് സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."