ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം: നാളെ കൊച്ചിയില്‍ പതാക ഉയരും
കൊച്ചി: ഡി.വൈ.എഫ്.ഐയുടെ പത്താമത് അഖിലേന്ത്യാ സമ്മേളനത്തിന് എറണാകുളം മറൈന്‍ ഡ്രൈവിലെ ഫിഡല്‍ കാസ്ട്രോ നഗറില്‍ നാളെ വൈകിട്ട്് ആറിന് സ്വാഗത സംഘം ചെയര്മാന് പി രാജീവ് പതാക ഉയര്‍ത്തുന്നതോടെ തുടക്കം കുറിക്കും.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ രോഹിത് വെമുല നഗറില്‍ ഫെബ്രുവരി രണ്ടിന്് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡ ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി അഞ്ചിന്് എറണാകുളം മറൈന്‍ ഡ്രൈവിലെ ഫിഡല്‍ കാസ്ട്രോ നഗറില്‍ വൈകിട്ട് മൂന്നിന് രണ്ടു ലക്ഷം പേര് പങ്കെടുക്കുന്ന യുവജനറാലി നടക്കും. അഞ്ചിന് പൊതു സമ്മേളനം സീതാറാം യെച്ചൂരി എം.പി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്, എം.എ ബേബി, എം.ബി രാജേഷ് എം.പി, അവോയ് മുഖര്‍ജി പങ്കെടുക്കും. സ്വാഗതസംഘം ഭാരവാഹികളായ പി.രാജീവ്, എം.എല്‍.എമാരായ എസ്.ശര്‍മ, എം.സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."