HOME
DETAILS

വോളിബോളില്‍ പരിശീലനം നേടുവാന്‍ പെണ്‍കുട്ടികള്‍ക്ക് അവസരം

  
backup
January 30 2017 | 19:01 PM

%e0%b4%b5%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%ac%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%82-%e0%b4%a8%e0%b5%87

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യില്‍ വോളിബോളില്‍ പരിശീലനം നേടുവാന്‍ ഉയരമുള്ള പെണ്‍കുട്ടികള്‍ക്ക് അവസരം. ഹൈറ്റ് ഹണ്ട് എന്ന വോളിബോള്‍ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനു സ്‌പോര്‍ട്‌സില്‍ യാതൊരു മുന്‍ പരിചയവും ആവശ്യമില്ല. വേണ്ടത് ഉയരവും താത്പര്യവും മാത്രം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശാസ്ത്രീയ പരിശീലനത്തിനു പുറമെ സൗജന്യ താമസ സൗകര്യം, ഭക്ഷണം, കായികോപകരണങ്ങള്‍, വിദ്യാഭ്യാസം, മെഡിക്കല്‍ സൗകര്യം തുടങ്ങി ഏകദേശം ഒരുലക്ഷത്തിലധികം രൂപയുടെ ആനുകൂല്യങ്ങള്‍ പ്രതിവര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാകും.
2012ലാണു സായി ആദ്യമായി ഇത്തരമൊരു പരിശീലന പരിപാടി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ആദ്യ ബാച്ചിലെ മൂന്നു പെണ്‍കുട്ടികള്‍ കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍ നടന്ന 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതിലൂടെ പദ്ധതി വിജയം കണ്ടു. ഇതേത്തുടര്‍ന്ന് സായ് 2015ലും 2016ലും രണ്ടു ബാച്ചുകളെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചു വരുന്നു.
ഫെബ്രുവരി മൂന്നു മുതല്‍ 18 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 2017 ജൂണിലാരംഭിക്കുന്ന പുതിയ ബാച്ചിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന രേഖ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ്് ഫോട്ടോ എന്നിവ സഹിതം താഴെ പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ രാവിലെ ഒന്‍പതിനു സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കണം.
ഹൈറ്റ് ഹണ്ട് പ്രോജക്ടിന്റെ മാനദണ്ഡനമനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് ജന്മവര്‍ഷമനുസരിച്ച് യഥാക്രമം 2004-171 സെ.മി, 2003-175 സെ.മീ, 2002-178 സെ.മീ ഉയരമോ അതിനു മുകളിലോ അടിസ്ഥാന യോഗ്യതയായി പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 9447794079.
ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്- ഫെബ്രുവരി മൂന്ന്, ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമി പേരാവൂര്‍- ഫെബ്രുവരി നാല്, ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മുട്ടില്‍ വയനാട്- ഫെബ്രുവരി അഞ്ച്, എസ്.എം.എം.എ.യു.പി സ്‌കൂള്‍ കരുമല ബാലുശേരി- ഫെബ്രുവരി ആറ്, ബി.വി.യു.പി സ്‌കൂള്‍ മാര്‍ക്കറ്റ് റോഡ് അഞ്ചല്‍- ഫെബ്രുവരി 11, സായ് എന്‍.എന്‍.സി.പി.ഇ തിരുവനന്തപുരം- ഫെബ്രുവരി 12, എസ്.ഡി.വി.എച്ച്.എസ് പേരാമംഗലം തൃശൂര്‍- ഫെബ്രുവരി 16, എം.എ കോളജ് കോതമംഗലം- ഫെബ്രുവരി 17, സെന്റ് തോമസ് കോളജ് പാല- ഫെബ്രുവരി 18.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  2 months ago