നെഹ്റുവിനെ പുകഴ്ത്തി: കലക്ടര്‍ക്ക് സ്ഥലംമാറ്റം
ഭോപ്പാല്‍: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുകഴ്ത്തിയ ജില്ലാകലക്ടര്‍ക്ക് സ്ഥലം മാറ്റം. മധ്യപ്രദേശിലെ മുതിര്‍ന്ന ഐ.എ.എസ് ഓഫിസറായ അജയ് സിങ് ഗംഗ്വറിനെയാണ് ബി.ജെ.പി സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ബര്‍വാനി കലക്ടറായിരുന്ന അജയ് സിങിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലേക്ക് മാറ്റിയത്. സര്‍വിസ് ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
ഹിന്ദിയിലാണ് സിങ് നെഹ്റുവിനെ പുകഴ്ത്തിയുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നത്. നെഹ്റു ചെയ്യാതിരുന്ന തെറ്റുകള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. 1947ല്‍ ഒരു ഹിന്ദു താലിബാനി രാഷ്ട്രമുണ്ടാകുന്നതില്നിന്നു ഇന്ത്യയെ തടഞ്ഞു. അതൊരു തെറ്റാണോ?. ഐ.ഐ.ടി, ഐ.എസ്.ആര്.ഒ, ബാര്‍ക്, ഐ.എ.ബി, ഐ.ഐ.എം, ഭെല്‍, സ്റ്റീല്‍ പ്ലാന്റ്, ഡാമുകള്‍, തെര്‍മല്‍ പവര്‍ എന്നിവ ആരംഭിച്ചു. അതൊരു തെറ്റാണോയെന്നും സിങ് തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ നടപടിക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. അതേസമയം വിവാദമായതിനെ തുടര്‍ന്ന് അജയ് സിങ് ഫേസ്ബുക്കില്‍ നിന്ന് തന്റെ കുറിപ്പ് നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."