HOME
DETAILS
MAL
ലോ അക്കാദമി ഭൂമിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു
backup
January 31 2017 | 04:01 AM
തിരുവനന്തപുരം: ലോ അക്കാദമിയുടെ കൈവശമുള്ള ഭൂമിയെ കുറിച്ച് അന്വേഷണം നടത്താന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടു. അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഭൂമിയാണോ എന്ന് പരിശോധിക്കും. ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോ എന്നും പരിശോധിക്കും.
റവന്യൂ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
ഭരണപരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദന്റെ കത്തിന്മേലാണ് നടപടി.
അതേ സമയം പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ സമരം തുടരുകയാണ്. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് തത്ക്കാലം മാറ്റാമെന്നും വൈസ് പ്രിന്‍സിപ്പലിന് പകരം ചുമതല നല്‍കാമെന്നും മാനേജ്മെന്റ് അരിയിച്ചിരുന്നുവെങ്കിലും രാജി വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. എസ്.എഫ്.ഐ ഒഴികെ എല്ലാ സംഘടനകളും ചര്‍ച്ച ബഹിഷ്കരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."