HOME
DETAILS

വിനോദ് ഇനി അന്താരാഷ്ട്ര പഞ്ചഗുസ്തി വേദിയിലേക്ക്

  
backup
May 27, 2016 | 8:32 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0

ശംസുദ്ധീന്‍ ഫൈസി

മഞ്ചേരി: കഴിഞ്ഞ ദിവസം നാഗ്പൂരില്‍ സമാപിച്ച ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ മലയാളി യുവാവ് ഇനി അന്താരാഷ്ട്ര വേദിയിലേക്ക്. മഞ്ചേരി സ്വദേശിയായ വി.ടി വിനോദാണ് അഞ്ചാം തവണയും ദേശീയ ചാംപ്യന്‍ഷിപ്പ് നേടി അന്താരാഷ്ട്ര മത്സരത്തിലേക്കു അര്‍ഹതനേടിയത്. കഴിഞ്ഞ 21 മുതല്‍ 23 വരെയായിരുന്നു നാഗ്പൂരില്‍ നാഷനല്‍ പഞ്ചഗുസ്തി മത്സരം നടന്നത്. വരുന്ന ഒക്ടോബറില്‍ ബള്‍ഗേറിയയില്‍ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തില്‍ ലോക ചാംപ്യന്‍മാരോട് മാറ്റുരക്കാനൊരുങ്ങുകയാണ് മലയാളിയായ ഈ ജേതാവ്.
നേരത്തെ കേരളം, പഞ്ചാബ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നടന്ന നാല് ദേശീയ മത്സരങ്ങളിലും കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. അരക്കുകീഴെ വൈകല്യംബാധിച്ച ഈ യുവാവിന്റെ മനസ്സിന്റെയും ശരീരത്തിന്റെയും കരുത്താണ് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കുവേണ്ടി മത്സരിക്കാന്‍ അവസരമൊരുക്കിയത്. ചെറുപ്പത്തിലെ പഞ്ചഗുസ്തിയോടു താല്‍പര്യം കാണിച്ച വിനോദ് ജീവിതത്തിന്റെ കൂടുതല്‍ സമയവും പരിശീലനത്തിനായി വിനിയോഗിച്ചു. തൃശൂര്‍ സ്വദേശികളായ ഷാജു, അസീസ് എന്നിവരാണ് പഞ്ചഗുസ്തിയില്‍ ഇദ്ദേഹത്തിന്റെ കഴിവിനെ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് ഇവരുടെ നിരന്തരമുള്ള പരിശീലനങ്ങളിലൂടെ മത്സര വേദികളില്‍ വിനോദ് കരുത്തിന്റെ പ്രതീകമായി വിജയകിരീടങ്ങള്‍ ചൂടി. 2012ല്‍ കസാകിസ്താനില്‍ വച്ച് നടന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം തവണയാണ് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുവാനുള്ള അവസരമൊരുങ്ങിയിരിക്കുന്നത്.
മഞ്ചേരിയിലെ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ വാടക്കു നല്‍കുന്ന തന്റെ കടയില്‍ നിന്നും ലഭിക്കുന്ന സമ്പാദ്യമാണ് വിനോദിന്റെയും കുടുംബത്തിന്റെയും വരുമാനം. രാജ്യത്തിന്റെ പ്രതീക്ഷയായ ഈ ജേതാവിന്റെ കരുത്തിലും പ്രകടനത്തിലും പരിശീലകരായ അധ്യാപകരും കുടുംബവും നിറഞ്ഞ സന്തോഷത്തിലാണ്. അയ്യപ്പന്‍, സരോജിനി എന്നിവരാണ് മാതാപിതാക്കള്‍. രമ്യയാണ് ഭാര്യ. ജീവ, വിനായക് എന്നിവര്‍ മക്കളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി കരുത്തിൽ പാകിസ്താൻ വീണു; ഏഷ്യ കപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്

Cricket
  •  2 days ago
No Image

അബദ്ധത്തിൽ കാറിടിച്ച സംഭവം: യുവാവിന്റെ മാപ്പ് അപേക്ഷ വൈറൽ; സത്യസന്ധതയ്ക്ക് കൈയടി

International
  •  2 days ago
No Image

എസ്.എച്ച്.ഒയുടെ മരണം: ആത്മഹത്യയല്ലെന്ന് കുടുംബം; സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ട വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

National
  •  2 days ago
No Image

യൂണിഫോമിന്റെ തുക നൽകിയില്ല; ഉടൻ 43,863 ദിർഹം നൽകണമെന്ന് സ്കൂളിനോട് കോടതി

uae
  •  2 days ago
No Image

ആത്മവിശ്വാസം വെറുതെയായില്ല; ഫലം വരുന്നതിന് മുൻപേ ഒരുക്കിയത് 12000 ലഡു; തൃക്കാക്കരയിലെ സ്വതന്ത്രന് തകർപ്പൻ ജയം

Kerala
  •  2 days ago
No Image

സഞ്ജു വീണ്ടും ബെഞ്ചിൽ; രണ്ട് വമ്പൻ മാറ്റവുമായി പ്രോട്ടിയാസിനെതിരെ ഇന്ത്യയിറങ്ങുന്നു

Cricket
  •  2 days ago
No Image

"ദൈവം ഫലസ്തീനെ സംരക്ഷിക്കട്ടെ"; അറബ് ജീനിയസ് അവാർഡ് നേടിയ ഫലസ്തീനിയൻ ആർക്കിടെക്റ്റിനെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

uae
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: 'ആസൂത്രണം ചെയ്‌തവർ ഇപ്പോഴും പകൽവെളിച്ചത്തിൽ'; കോടതി വിധിയിൽ വിമർശനവുമായി മഞ്ജു വാര്യർ

Kerala
  •  2 days ago
No Image

സഊദിയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ അറസറ്റിലായത് 19,576 അനധികൃത താമസക്കാർ

Saudi-arabia
  •  2 days ago
No Image

ഡൽഹിയിൽ വീണ്ടും രൂക്ഷമായി വായുമലിനീകരണം; വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

National
  •  2 days ago