കൊല്ലം എസ്.എന്‍ ലോ കോളജിലെ വിദ്യാര്‍ഥിസമരം ഒത്തുതീര്‍പ്പായി
കൊല്ലം: സമരത്തെതുടര്‍ന്നു കൊല്ലം എസ്.എന്‍ ലോ കോളജില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജമെന്റ് അംഗീകരിച്ചതോടെ വിദ്യാര്‍ഥികള്‍ ഇന്നലെ മുതല്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഇന്നു രണ്ടാമതു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. അതനുസരിച്ച് കോളജില്‍ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ മാറ്റാമെന്നും കോളജിന്റെ പ്രധാനകവാടം വിദ്യാര്‍ഥികള്‍ക്കായി തുറന്നുകൊടുക്കാമെന്നും ധാരണയായി.
സ്‌പോര്‍ട്‌സിനായി വാങ്ങിയ മുഴുവന്‍ തുകയും വിദ്യാര്‍ഥികള്‍ക്കു മടക്കി നല്‍കും. ഇന്റേണല്‍ അസസ്‌മെന്റിലുള്ള വിവേചനവും അവസാനിപ്പിക്കും. ഹോസ്റ്റല്‍ വിഷയത്തില്‍ രണ്ടു വിദ്യാര്‍ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തി നാളെ ചര്‍ച്ച നടത്തി എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്നുള്ള ഉറപ്പും മാനേജ്‌മെന്റ് നല്‍കിയതായി വിദ്യാര്‍ഥി പ്രതിനിധികള്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു.
എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യര്‍ഥികള്‍ ഇന്നലെമുതലാണ് പഠിപ്പുമുടക്കു സമരം ആരംഭിച്ചത്. ഇന്നു വിദ്യാര്‍ഥികളാരും ക്ലാസില്‍ കയിറിയിട്ടില്ല. ഇതിനിടെ ഇന്നു രാവിലെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ വിലക്കു ലംഘിച്ചു കോളജിനുള്ളില്‍ കയറിയതു സംഘര്‍ഷാവസ്ഥയ്ക്കു കാരണമായി. തുടര്‍ന്നു പൊലിസ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ടോയ്‌ലറ്റുകള്‍ക്കു മുന്നിലുള്ളതുള്‍പെടെ ആകെ 40 കാമറകളാണ് കോളജില്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 610 വിദ്യാര്‍ഥികളാണ് കോളജില്‍ പഠിക്കുന്നത്.
ഇഷ്ടമുള്ള വിദ്യാര്‍ഥികള്‍ക്കു പ്രിന്‍സിപ്പല്‍ ഉഷ ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ കൊടുക്കാറുണ്ടെന്നും പരാതിയുണ്ട്. പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നിലുള്ള ഇടുങ്ങിയ വാതിലിലൂടെ ക്യൂ നിന്നാണ് വിദ്യാര്‍ഥികള്‍ കോളജിനകത്തു കയറേണ്ടത്. കതിരുവനന്തപുരം ലോകോളജ് ലോ അക്കാദമിയിലെ സമരമാണ് കൊല്ലത്തും പ്രതിഷേധം പുറത്തുവരാന്‍ ഇടയാക്കിയത്.
സ്‌പോര്‍ട്‌സിനു 200 രൂപ വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്നുണ്ടെങ്കിലും കോളജ് ഗ്രൗണ്ടില്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്നും പരാതിയുണ്ട്. നേരത്തേ തിരുവനന്തപുരം ലോകോളജ് പ്രിന്‍സിപ്പലായിരുന്ന ഉഷ. ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് വിദ്യാര്‍ഥികളുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."