തുരങ്കനിര്‍മാണത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്ന്
തൃശൂര്‍: മണ്ണുത്തി - വടക്കുഞ്ചേരി ദേശീയപാതയിലെ തുരങ്കനിര്‍മാണവുമായി ബന്ധപ്പെട്ട് നാശനഷ്ടം സംഭവിച്ച വീട്ടുകാര്‍ക്ക് നഷ്്ടപരിഹാര തുകയായി തൃശൂര്‍ എക്‌സ്പ്രസ്‌വേ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജില്ലാ ഭരണകൂടത്തിനു കെട്ടിവച്ച മൂന്നുകോടി രൂപ അടിയന്തരമായി വിതരണം ചെയ്യണമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജോര്‍ജ് പായപ്പന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാണഞ്ചേരി പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളിലെ 500 ഓളം വീടുകളില്‍ 145 എണ്ണമാണ് നഷ്്ടപരിഹാരത്തിനായി കണക്കാക്കിയിട്ടുള്ളത്. ബാക്കിയുള്ളവയ്ക്കും അടിയന്തരമായി നഷ്്ടപരിഹാരം കണക്കാക്കി വിതരണം ചെയ്യണം.
കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകളും നശിച്ചുകൊണ്ടിരിക്കുകയാണ്. ഇറിഗേഷന്‍ കനാലുകള്‍, തോടുകള്‍ എന്നിവ നികത്തിയാണ് നിര്‍മാണപ്രവൃത്തികള്‍ മുന്നോട്ടുപോകുന്നത്. നിര്‍മാണ കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നാളെ രാവിലെ പത്തുമുതല്‍ കലക്്ടറേറ്റ് പടിക്കല്‍ ജനകീയസമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുമെന്ന് ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."