HOME
DETAILS

വറ്റിവരണ്ട് കാട്ടുചോലകള്‍; ഹൈറേഞ്ച് കൊടിയ വരള്‍ച്ചയിലേക്ക്

  
backup
January 31 2017 | 08:01 AM

%e0%b4%b5%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%9a%e0%b5%8b%e0%b4%b2%e0%b4%95%e0%b4%b3

കട്ടപ്പന: വേനല്‍ച്ചൂട് കടുത്തതോടെ കാട്ടിലെ നീരുറവകളും അതിവേഗം വറ്റിവരളുന്നു. ഇടുക്കിയെ കാത്തിരിക്കുന്നതു കൊടിയ വരള്‍ച്ചയ്‌ക്കൊപ്പം വന്യമൃഗശല്യവും. ചൂട് ഇനിയും വര്‍ധിച്ചാല്‍ വനാന്തരങ്ങളിലെ അവശേഷിക്കുന്ന നീരുറവകള്‍ കൂടി വറ്റുമെന്നാണു വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. ഉറവകള്‍ വറ്റിയാല്‍ പച്ചപ്പു മായും. തീറ്റതേടി കൂടുതല്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലിറങ്ങാന്‍ ഇതു കാരണമാകും. കാട്ടാനശല്യം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സ്ഥലങ്ങളിലെപ്പോലെ മറ്റിടങ്ങളിലും വന്യമൃഗങ്ങള്‍ കര്‍ഷകര്‍ക്കു ഭീഷണിയായേക്കാം.
ശാന്തമ്പാറ, ചിന്നക്കനാല്‍, മറയൂര്‍, വട്ടവട, ഇടമലക്കുടി, രാജകുമാരി, മൂന്നാര്‍, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലാണു വന്യമൃഗങ്ങള്‍ ഏറെ ഭീഷണിയുയര്‍ത്തുന്നത്. കാട്ടാനയെക്കൂടാതെ മ്ലാവ്, കേഴ, കാട്ടുപന്നി, കാട്ടുമുയല്‍, കൂരമാന്‍, കാട്ടുപോത്ത് തുടങ്ങിയവയും ഈ പ്രദേശങ്ങളില്‍ കൃഷി നശിപ്പിക്കാനെത്താറുണ്ട്.


വനപ്രദേശത്തിന്റെ അളവു ചുരുങ്ങിയതും വന്യമൃഗങ്ങളുടെ വംശവര്‍ധനയുംമൂലം ഈ വര്‍ഷം കൂടുതല്‍ മൃഗങ്ങള്‍ നാട്ടിലിറങ്ങിയേക്കാമെന്നാണു വനംവകുപ്പിന്റെ നിഗമനം. നാട്ടിലിറങ്ങുന്ന ചെറിയ മൃഗങ്ങളുടെ സംരക്ഷണവും വനംവകുപ്പിനു തലവേദനയാണ്.


കാട്ടിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ വനംവകുപ്പു നേരത്തേ നടപ്പാക്കിയിരുന്നു. നീരുറവകളും കുളങ്ങളും തോടുകളും വൃത്തിയാക്കിയെങ്കിലും ആവശ്യത്തിനു മഴ ലഭിക്കാത്തതു മൂലം ഇതൊക്കെയും വെറുതെയായി. വേലിക്കകത്തു കുടുങ്ങി മൃഗങ്ങള്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വന്യമൃഗങ്ങള്‍ക്കു വെള്ളം നല്‍കാന്‍ കൃത്രിമമായി നിര്‍മിച്ച ജലസംഭരണിയില്‍ ജലം നിറയ്ക്കുന്നുണ്ട്. ഇരുമ്പുവേലികള്‍ സ്ഥാപിച്ചതിനാല്‍ മറ്റെങ്ങും പോകാന്‍ കഴിയാതെ മറയൂര്‍ ചന്ദന റിസര്‍വില്‍ മൃഗങ്ങള്‍ ജലക്ഷാമം മൂലം ബുദ്ധിമുട്ടുകയാണ്.


മതികെട്ടാന്‍ചോല ദേശീയോദ്യാനം, തമിഴ്‌നാട് അതിര്‍ത്തിയിലെ കൊരങ്ങിണി വനമേഖല, കുറത്തിക്കുടി, സൈലന്റ് വാലി, ആടുവിളന്താന്‍കുടി, ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണു വന്യമൃഗങ്ങള്‍ക്കു തീറ്റയും വെള്ളവും തീര്‍ത്തും ഇല്ലാതായിരിക്കുന്നത്.
വനത്തില്‍ കൃത്രിമ ജലാശയങ്ങള്‍ നിര്‍മിച്ചു വെള്ളമെത്തിക്കാന്‍ വനംവകുപ്പ് ആലോചിക്കുന്നുണ്ടെങ്കിലും ഇതിനു വേണ്ടി പണം വകയിരുത്തിയിട്ടില്ല. നാട്ടിലിറങ്ങുന്ന മൃഗങ്ങളുടെ പിന്നാലെ നായാട്ടുകാരും ചിന്നാറില്‍ കൃത്രിമ സംഭരണിയില്‍ വെള്ളമെത്തിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യില്‍നിന്നു പണം മുടക്കിയാണ്.


ആനയിറങ്കല്‍, കുണ്ടള, മാട്ടുപ്പെട്ടി, തേക്കടി, പൊന്മുടി ജലാശയങ്ങളോടു ചേര്‍ന്ന വനങ്ങളില്‍ മാത്രമാണു മൃഗങ്ങള്‍ക്ക് ആവശ്യത്തിനു വെള്ളവും തീറ്റയുമുണ്ടായിരുന്നത്. വേനല്‍ കടുത്തതോടെ ജലാശയങ്ങളോടു ചേര്‍ന്ന പുല്‍മേടുകളും ഉണങ്ങിത്തുടങ്ങിയത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കും.
കാട്ടാനകളുടെ പ്രധാന വിഹാര കേന്ദ്രങ്ങളാണു പൊന്മുടി ഒഴികെയുള്ള ജലാശയങ്ങളോടു ചേര്‍ന്നുള്ള പുല്‍മേടുകള്‍. തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷിദേഹണ്ഡങ്ങള്‍ നശിപ്പിക്കുകയും ജനങ്ങളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ജീവനു ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നത് വനം വകുപ്പിനു തലവേദനയുണ്ടാക്കുന്നു.
നാട്ടിലിറങ്ങുന്ന മൃഗങ്ങളെ നായാട്ടുകാരില്‍നിന്നു സംരക്ഷിക്കേണ്ടതും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചുമതലയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a few seconds ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  16 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  24 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  37 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago