പട്ടികജാതി വിഭാഗക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
എറണാകുളത്തെ സെന്റര്‍ ഫോര്‍ ബയോപോളിമര്‍ സയന്‍സ് ആന്റ് ടെക്‌നോളജി (സി.ബി.പി.എസ്.റ്റി) നടത്തുന്ന പ്ലാസ്റ്റിക് അധിഷ്ഠിത സൗജന്യ തൊഴില്‍ പരിശീലനത്തിന് പങ്കെടുക്കാന്‍ താത്പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ചുരുങ്ങിയത് എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും 18നും 35നും മധ്യേ പ്രായമുള്ളവരും ആയിരിക്കണം. ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് 98,000 രൂപയിലും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 1,20,000 രൂപയിലും കവിയാന്‍ പാടില്ല.
തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. പരിശീലന കാലാവധി മൂന്ന് മാസമാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന പരിശീലനാര്‍ത്ഥികള്‍ക്ക് പ്രതിമാസം ആയിരത്തി അഞ്ഞൂറ് രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെ വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിന് മുമ്പ് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ഹാള്‍ റോഡ്, തൃശൂര്‍-20 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍ : 0487 2331064.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."