വാറ്റുചാരായത്തിനു പിന്നാലെ കഞ്ചാവ് ചെടികളും പിടിച്ചെടുത്തു
എടച്ചേരി: ഏറാമല പഞ്ചായത്തില്‍ വാറ്റുചാരായത്തിനു പിന്നാലെ കഞ്ചാവുചെടികളും പിടികൂടി. ഇന്നലെ വൈകിട്ട് ഏറാമലയിലെ ആദിയൂരില്‍ നിന്നാണ് എടച്ചേരി പൊലിസ് കഞ്ചാവുചെടികള്‍ പിടിച്ചെടുത്തത്. കരിപ്പാളിത്താഴ അമ്പലത്തിനു സമീപത്തെ സഞ്ചാരമില്ലാത്ത ഇടവഴിയില്‍ നിന്നാണ് മൂന്ന് മണ്‍ചട്ടികളിലായി നട്ടു വളര്‍ത്തിയ നാലു കഞ്ചാവു ചെടികള്‍ പൊലിസ് കïെത്തിയത്. പൊലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് മൂപ്പെത്തിയ കഞ്ചാവുചെടികള്‍ പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ഏറാമലയിലെ പുഴയോരത്ത് നിന്ന് അയ്യായിരം ലിറ്റര്‍ വാറ്റുചാരായവും അനുബന്ധ ഉപകരണങ്ങളും പൊലിസ് പിടികൂടിയിരുന്നു. എസ്.ഐ യൂസുഫ് നടുത്തറമ്മല്‍, പൊലിസുകാരായ ഹരിദാസന്‍ മണ്ണുക്കïി, കെ. മനോജ് കുമാര്‍, കെ ലതീഷ്, ബിനീഷ്, വിജേഷ്, ഹരിദാസന്‍ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവുവേട്ട നടത്തിയത്. പിടിച്ചെടുത്ത ചെടികള്‍ വടകര എക്‌സൈസ് സംഘത്തിന് കൈമാറി. വ്യാപകമായ രീതിയില്‍ ഗ്രാമീണ മേഖലകളില്‍ പോലും കഞ്ചാവ്, മദ്യമാഫിയകള്‍ പിടിമുറുക്കുന്നത് നാട്ടുകാരില്‍ ആശങ്കക്കിടയാക്കിയിട്ടുï്. ഇത്തരം മാഫിയകള്‍ക്കെതിരേ ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുïാവണമെന്ന് വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."