HOME
DETAILS

രാജനൈതികത പാലിച്ച നേതാവ്

  
backup
February 01, 2017 | 7:08 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a8%e0%b5%88%e0%b4%a4%e0%b4%bf%e0%b4%95%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d

ഇന്ത്യന്‍ മുസ്‌ലിംകളുടെ ആധികാരിക ശബ്ദവും ദേശീയതയുടെ മുഖവുമായി പതിറ്റാണ്ടുകള്‍ പൊതുരംഗത്ത് യാതൊരു ആക്ഷേപത്തിനും ഇടം നല്‍കാതെ കര്‍മ നിരതനായ ഇ അഹമ്മദ് രാജനൈതികതയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത നേതാവായിരുന്നു.

കേരള സംസ്ഥാന ഗ്രാമ വികസന ബോര്‍ഡ് ചെയര്‍മാനില്‍ നിന്ന് തുടങ്ങി എം.എല്‍.എ, മന്ത്രി പിന്നീട് എം.പി, കേന്ദ്രമന്ത്രി എന്നീ നിലകളിലും നിരവധി അന്താരാഷ്ട്ര വേദികളിലും നിറ സാനിധ്യമായ പൊതു പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എല്ലാ വിഭാഗങ്ങളോടും നീതി പുലര്‍ത്തിയ മികച്ച നേതാവായി ഇ അഹമ്മദ് ചരിത്രത്തില്‍ ഇടം നേടി. സമസ്തയുടെ സ്‌നേഹിയും സഹകാരിയും ഗുണകാംക്ഷിയുമായ അദ്ദേഹം നിരവധി അന്താരാഷ്ട്ര ഇസ്‌ലാമിക് സമ്മേളന വേദിയില്‍ പങ്കെടുക്കാന്‍ എനിക്ക് എല്ലാവിധ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കി തന്നിട്ടുണ്ട്.

ജാമിഅ നൂരിയ്യക്ക് പ്രത്യേക പരിഗണന ഇ അഹമ്മദ് നല്‍കിയത് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സമസ്തയുമായി ബന്ധപ്പെട്ട എല്ലാ പൊതു പരിപാടികളിലും ഇ അഹമ്മദിന്റെ സേവനവും സാന്നിധ്യവും ഉണ്ടാവാറുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളും പൊതു സമൂഹവും നേരിട്ട വലിയ പ്രതിസന്ധികള്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ മികച്ച നേതൃ പാടവം അദ്ദേഹത്തില്‍ നിന്നുണ്ടായി.

ലോക രാഷ്ട്ര നേതാക്കളുമായി അദ്ദേഹത്തിനുണ്ടായ അടുപ്പം അധിക പേര്‍ക്കുണ്ടായിരുന്നില്ല. വിശേഷിച്ച് അറബ് മുസ്‌ലിം രാഷ്ട്ര നേതാക്കളുമായി സാഹോദര്യ ബന്ധം അദ്ദേഹം സ്ഥാപിച്ചു.

ആദരവോടെയാണ് ആ നാടുകളിലെ ഭരണാധികാരികള്‍ അദ്ദേഹത്തെ കണ്ടിരുന്നത്. ഒരു പുരുഷായുസ്സ് മുഴുവന്‍ പൊതു പ്രവര്‍ത്തകനായിട്ടും ആക്ഷേപങ്ങള്‍ക്കിരയായിട്ടില്ലെന്നത് നിസാരകാര്യമല്ല. ഏറ്റെടുക്കുന്ന ചുമതലകള്‍ ഉത്തരവാദിത്വ ബോധത്തോടെ നിര്‍വഹിക്കാന്‍ ഇഛാശക്തി കാണിക്കുന്ന നേതാവായിരുന്നു അദ്ദേഹം.

സമുദായം വേട്ടയാടപ്പെട്ട എല്ലാ ഘട്ടങ്ങളിലും ധീരനായ ഒരു യോദ്ധാവിനെ പോലെ അദ്ദേഹം ഉണ്ടായി. മാറാട് പൂട്ടിയിട്ട പള്ളിയില്‍ കയറി രണ്ട് റക്അത്ത് നിസ്‌കരിച്ച് വിശ്വാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി വൈകാരിക അടുപ്പം അദ്ദേഹം നിലനിര്‍ത്തിയിരുന്നു.

പാണക്കാട് കൊടപ്പനക്കല്‍ തറവാടുമായി കാത്തു സൂക്ഷിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത സ്‌നേഹബന്ധം പോലെ സമസ്ത പണ്ഡിതരുമായും ഇ അഹമ്മദ് സാഹിബിന് അടുപ്പം ഉണ്ടായിരുന്നു. മര്‍ഹൂം കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമാ തുടങ്ങിയ മഹാ മനീഷികളുമായി വളരെ അടുത്ത ബന്ധം അദ്ദേഹം നിലനിര്‍ത്തിയത്.

ഫാസിസം നിഗ്രഹാവസ്ഥ പ്രകടിപ്പിച്ച ഇക്കാലത്ത് വംശീയതയുടെ ഇരകളായി പിന്നാക്കക്കാരും മുസ്‌ലിംകളും ടാര്‍ജറ്റ് ചെയ്യപ്പെട്ട ഈ ഘട്ടത്തില്‍ അഹമ്മദ് സാഹിബിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്. ബഹുസ്വരതയുടെ മാനം പൂര്‍ണാര്‍ഥത്തില്‍ സൂക്ഷിച്ച് കൊണ്ട് സമുദായത്തിന്റെ സാംസ്‌കാരികവും വിശ്വാസ പരവുമായ അസ്ഥിത്വം ഉറപ്പ് വരുത്താന്‍ പാര്‍ലമെന്റിലും പുറത്തും ഒരുപോലെ നിലയുറപ്പിച്ച അഹമ്മദ് സാഹിബ് ഓരോ പൗരനും അഭിമാനമായ നേതാവാണന്ന് ചരിത്രം പറയാതിരിക്കില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരുത്ത് നിവാസികളെ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

എസ്.കെ.എസ്.എസ്.എഫ് എജ്യുകെയർ പ്രൊഫഷനൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Kerala
  •  a month ago
No Image

ഏകജാലകം 'പൂട്ടി'; പ്ലസ് വൺ അപേക്ഷകർ നെട്ടോട്ടത്തിൽ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് തട്ടുകടക്കാരനെ മർദിച്ച് മാല പൊട്ടിച്ച കേസ്: പൊലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

സർക്കാർ സർവിസുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷന് അർഹത; ഔദാര്യമല്ല, അവകാശമെന്ന് സുപ്രിംകോടതി

National
  •  a month ago
No Image

വിവാഹം അയോഗ്യതയല്ല; വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

National
  •  a month ago
No Image

14–ാം വയസിലെ കൊലപാതകം; മുഹമ്മദലി പറഞ്ഞത് സത്യം?

Kerala
  •  a month ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അറസ്റ്റ് തടയാനാകില്ലെന്ന് കോടതി; അഞ്ച് പൊലിസുകാരുടെ ജാമ്യഹരജി ഇന്ന് ഒന്നിച്ച് പരിഗണിക്കും

Kerala
  •  a month ago
No Image

ഐ.പി.എൽ ഫൈനൽ: ആർസിബി ആരാധകരുടെ അതിരുവിട്ട ആഘോഷം; 87 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു

National
  •  a month ago
No Image

 'ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചു, കെട്ടിത്തൂക്കി മര്‍ദിച്ചു' ; നെടുമങ്ങാട് കുഞ്ഞിനെ കൊന്ന അഷ്‌കറിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ ഭാര്യ

Kerala
  •  a month ago