ഫൈബര്‍ വള്ളങ്ങള്‍ കടലിലേക്ക് ഒഴുക്കി വിട്ടു
തിരൂര്‍: പടിഞ്ഞാറെക്കര അഴിമുഖത്ത് നങ്കൂരമിട്ട ഫൈബര്‍ വള്ളങ്ങള്‍ സാമൂഹിക വിരുദ്ധര്‍ കടലിലേക്ക് കെട്ടഴിച്ചു വിട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പത്തിലധികം വള്ളങ്ങളാണ് അജ്ഞാതര്‍ കെട്ടഴിച്ച് കടലിലേക്ക് ഒഴുക്കിവിട്ടത്.
ഇന്നലെ പുലര്‍ച്ചെ മത്സ്യബന്ധനത്തിനായി മത്സ്യത്തൊഴിലാളികള്‍ എത്തിയപ്പോഴാണ് വള്ളങ്ങള്‍ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് സമീപ പ്രദേശങ്ങളില്‍ തീരത്ത് അടിഞ്ഞ നിലയില്‍ വള്ളങ്ങള്‍ കണ്ടെത്തിയത്. കെട്ടഴിച്ച് വള്ളങ്ങളില്‍ അധികവും താനൂര്‍ സ്വദേശിയുടേതാണ്. സി.പി.എം- ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയായതിനാല്‍ സംഭവത്തിന് രാഷ്ട്രീയ പ്രശ്നങ്ങളുമായി ബന്ധമുള്ളതായി സംശയമുള്ളതായി പൊലിസ് പറഞ്ഞു.
പടിഞ്ഞാറെക്കരയില്‍ ഇതിന് മുമ്പ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി കാര്‍, ഓട്ടോറിക്ഷ, ബൈക്കുകള്‍, പിക്കപ്പ് വാന്‍ തുടങ്ങിയ വാഹനങ്ങളും നിരവധി വീടുകളും നശിപ്പിക്കപ്പെട്ടിരുന്നു.
കോടികള്‍ വില വരുന്ന മത്സ്യബന്ധന വള്ളങ്ങള്‍ക്ക് നേരെയും സാമൂഹിക വിരുദ്ധ ശല്യമുണ്ടായതോടെ മത്സ്യത്തൊഴിലാളികളും വള്ളങ്ങളുടെ ഉടമകളും ആശങ്കയിലായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലിസ് ശക്തമായി നടപടിയെടുക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."