HOME
DETAILS

പൊന്നാനി നഗര വികസനം വിവാദത്തില്‍

  
backup
February 01, 2017 | 7:14 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be-2




പൊന്നാനി: പൊന്നാനി നഗരവികസനം വന്‍ വിവാദത്തിലേക്ക്. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് അങ്ങാടി മോടി പിടിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമത്തെ ഒരു വിഭാഗം പിന്തുണക്കുമ്പോള്‍ ചരിത്ര പൈതൃകമുള്ള അങ്ങാടിയെ ഹെറിറ്റേജ് പദ്ധതിയിലുള്‍പ്പെടുത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗവും രംഗത്തുവന്നിട്ടുണ്ട് .
പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നത് പൈതൃകങ്ങളെ നശിപ്പിക്കില്ലെന്നാണ് നഗരസഭയുടെ നിലപാട്. ഇതേ നിലപാട് തന്നെയാണ് പ്രതിപക്ഷത്തിനുമുള്ളത്. നല്ലൊരു വിഭാഗം നാട്ടുകാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. എന്നാല്‍ എം.ജി.എസ് അടക്കമുള്ള ചരിത്രകാരന്മാര്‍ ഇതിനെതിരേ രംഗത്ത് വന്നത് നഗരസഭാ ഭരണസമിതിയെ വെട്ടിലാക്കിയിട്ടുണ്ട്. ചരിത്രകാരന്മാരെ തെറ്റിധരിപ്പിച്ച് ഒരു വിഭാഗം പൊന്നാനിയുടെ വികസനം നശിപ്പിക്കുകയാണെന്നാണ് നഗരസഭയുടെ വാദം. വികസന വിരോധികള്‍ എന്നാരോപിച്ച് പൈതൃകങ്ങള്‍ നശിപ്പിക്കുന്നതിനെ ചോദ്യം ചെയ്തവര്‍ക്കെതിരേ നഗരസഭ പ്രമേയം പാസാക്കുകയും ചെയ്തു .
ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ടായിരുന്ന സൈനുദ്ദീന്‍ മഖ്ദൂമിന്റെ വീട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പൊളിച്ചുമാറ്റിയിരുന്നു. മഖ്ദൂം പള്ളിയുടെ ചില ഭാഗങ്ങളും ഇത്തരത്തില്‍ പൊളിച്ച് മാറ്റി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഹിയുദ്ദീന്‍ പള്ളിയും സഭയുടെ കെട്ടിടവും വലിയ പള്ളിയുടെ കവാടങ്ങളും ഇത്തരത്തില്‍ പൊളിച്ച് മാറ്റിയിട്ടുണ്ട്. പൊന്നാനിയുടെ പൈതൃകങ്ങള്‍ ഓരോന്നായി നശിപ്പിക്കാനാണ് ഭരണകൂടവും നാട്ടുകാരും ശ്രമിക്കുന്നതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഏതായാലും പൊന്നാനി അങ്ങാടി മോടിപിടിപ്പിക്കാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago