റോഡ് നവീകരണം; ഗതാഗതകുരുക്ക് നീണ്ടത് മണിക്കൂറുകള്‍
പട്ടാമ്പി: പട്ടാമ്പി- കൂറ്റനാട് റോഡ് നവീകണത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം പട്ടാമ്പി ടൗണില്‍ മണിക്കൂറുകളോളം നീണ്ട ഗതാഗതകുരുക്ക് യാത്രക്കാരെ പ്രയാസപ്പെടുത്തി. നിരവധി യാത്രക്കാരാണ് പെരുവഴിയിലായത്.
പട്ടാമ്പി പാലം മുതല്‍ മേലെ പട്ടാമ്പി കല്‍പ്പക സ്ട്രീറ്റ് വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു ഇരുവശങ്ങളിലും. വിദ്യാലയങ്ങള്‍ വിട്ട സമയമായതിനാല്‍ നിരവധി വിദ്യാര്‍ഥികളും ബസ് കിട്ടാതെ വലഞ്ഞു. ട്രാഫിക് സിഗ്നലുകളും താളം തെറ്റിയതോടെ ടൗണ്‍ വാഹനകുരുക്കിനാല്‍ വീര്‍പ്പ്മുട്ടിയത്.
ഗുരുവായൂര്‍ റോഡിലേക്ക് പ്രവേശിക്കുന്ന പൊതുനിരത്തിലായിരുന്നു നവീകരണം ദ്രുതഗതിയില്‍ നടന്നിരുന്നത്. ഒരാഴ്ചയായി കൂറ്റനാട് മുതല്‍ പട്ടാമ്പി പാലം വരെയുള്ള നിരത്തില്‍ റബ്ബറൈസ് ചെയ്യാനുള്ള പണികള്‍ക്ക് തുടക്കമിട്ടത്. അതെ സമയം റോഡ് നവീകരണത്തിന്റെ ഭാഗമായി ചരക്ക് വാഹനങ്ങള്‍ വഴിതിരിച്ച് വിടാനുള്ള അറിയിപ്പ് നല്‍കിയിട്ടില്ലെന്ന ആക്ഷേപം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ പാലക്കാട്- പെരിന്തല്‍മണ്ണ- ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന ഏക ആശ്രയം ഇതുവഴിയായതിനാല്‍ ഗതാഗതകുരുക്ക് രൂക്ഷമായി.
മേലെ പട്ടാമ്പി ജങ്ഷനിലും ഗുരുവായൂര്‍ റോഡ് ജങ്ഷനിലും ബസടക്കമുള്ള വാഹനങ്ങള്‍ ക്രമം തെറ്റി കുരുക്കില്‍ അകപ്പെട്ടതിനാല്‍ വാഹനങ്ങള്‍ക്ക് നിശ്ചിത സ്ഥലങ്ങളിലൂടെ കടന്ന്‌പോകാന്‍ സാധിക്കാത്തതും ഗതാഗത തടസത്തിന് കൂടുതല്‍ കാരണമായി. അത് കൊണ്ട് തന്നെ ഇരുചക്ര വാഹനക്കാര്‍ക്കും മണിക്കൂറുകളോളം കുരുക്കില്‍ അകപ്പെടേണ്ടി വന്നു. ട്രാഫിക് പൊലിസിന്റെ നിയന്ത്രണത്തില്‍ നിന്നും വിട്ട് പോയ സ്ഥിതിയാണ് ഇന്നലെ പട്ടാമ്പി ടൗണില്‍ ഇന്നേവരെ ഉണ്ടാകാത്ത സ്ഥിതിയില്‍ ഗതാഗതകുരുക്കിന്റെ തീവ്രതയെന്ന് ദൈനംദിന യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."