HOME
DETAILS

ഹജ്ജ് അറിവുകള്‍ നുകരാന്‍ ആയിരങ്ങള്‍ ഇന്നെത്തും

  
backup
May 27 2016 | 23:05 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

മലപ്പുറം: ഹജ്ജ് അനുഷ്ഠാനങ്ങളുടെ അറിവു നുകരാന്‍ ആയിരക്കണക്കിനു ഹാജിമാര്‍ ഇന്നു പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിനെത്തും. വാഗ്മിയും ഹജ്ജ് പരിശീലകനുമായ അബ്ദുസമദ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിലുള്ള  ദ്വിദിന ക്യാംപില്‍ പതിനായിരത്തോളം ഹാജിമാരാണു സംബന്ധിക്കുന്നത് ക്യാംപ് രാവിലെ ഒന്‍പതിനു പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനക്കു നേതൃത്വം നല്‍കും. ഹജ്ജ് കര്‍മ സഹായി എന്ന പുസ്തകത്തിന്റെ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിക്കും.  
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും. മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനാകും. ഹജ്ജ് സി ഡി പ്രകാശനം പി വി അബ്ദുല്‍ വഹാബ് എം പി നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, എംഎല്‍എ മാരായ പി.ഉബൈദുള്ള, ടി.വി. ഇബ്രാഹീം, എന്‍ ശംസുദ്ധീന്‍ എന്നിവര്‍ സംബന്ധിക്കും. നാളെ വൈകുന്നേരംനാലിനു സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനാ സംഗമത്തോടെയാണ് ഹജ്ജ് ക്യാംപ് സമാപിക്കുക.
ഇതു പതിനാറാം തവണയാണു പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ ഇസ്ലാമിക് സെന്ററില്‍ ഹജ്ജ് ക്യാംപ് നടക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ ഗ്രൂപ്പുകളിലായി ഹജ്ജിനു പുറപ്പെടുന്നവരാണു സംബന്ധിക്കുന്നത്.
ഹജ്ജ് അനുഷ്ഠാനങ്ങളുടെയും കര്‍മങ്ങളുടെയും വിശദ പഠനം,  പ്രായോഗിക പരിശീലനം,  ഡിജിറ്റല്‍   സംവിധാനങ്ങളുടെ സഹായത്തോടെയുള്ള വിശദീകരണം, സംശയ നിവാരണം എന്നിവ ക്യാംപില്‍ നടക്കും. ഇതിനകം 9204 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിനുപുറമെ മംഗളരു, നീലഗിരി എന്നിവിടങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്.    
ക്യാംപിനു വിപുലമായ ഒരുക്കങ്ങളാണു ഖിലാഫത്ത് കാംപസില്‍ നടത്തിയിരിക്കുന്നത്.  ദേശീയ പാതയില്‍ അറവങ്കര, പൂക്കോട്ടൂര്‍ സ്‌റ്റോപ്പുകളില്‍ നിന്നും രാവിലെയും വൈകുന്നേരവും തിരിച്ചും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പതിനായിരത്തിലേറെ  പേര്‍ക്ക് ക്ലാസ് വീക്ഷിക്കാവുന്ന വിധം പന്തല്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി, ഹൗളുകള്‍, മെഡിക്കല്‍-ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍, ഇ-ടോയ്‌ലറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഹജ്ജ് ക്യാംപിനു മുന്നോടിയായി ഇന്നലെ ഉച്ചക്കു ശേഷം മതപ്രഭാഷണവും മജ്‌ലിസുന്നൂര്‍ ആത്മീയ മജ്‌ലസും നടന്നു. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തി. മജ്‌ലിസുന്നൂര്‍ സദസിനു സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ നേതൃത്വം നല്‍കി. അബ്ദുസമദ് പൂക്കോട്ടൂര്‍, എ.എം.കുഞ്ഞാന്‍. പി.എം.ആര്‍.അലവി ഹാജി, ഹുസൈന്‍ മുസ്‌ലിയാര്‍, കെ.എം.അക്ബര്‍, കെ.പി. ഉണ്ണീതു ഹാജി, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, അഷ്‌റഫ് ഫൈസി, ബശീര്‍ ഫൈസി, പി.എ.സലാം, കളത്തിങ്ങല്‍ അബൂബക്കര്‍ സംബന്ധിച്ചു.         

Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."