കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയായി പെന്‍ഷന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ അനുവദിച്ച ധനസഹായം സ്വീകരിച്ച് ശമ്പളം നല്‍കാനായെങ്കിലും പെന്‍ഷന്‍കാരുടെ കുടിശ്ശിക കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയായി തുടരുന്നു.
ശമ്പളം നല്‍കുന്നതിനായി എഴുപത് കോടി രൂപയാണ് സര്‍ക്കാര്‍ അടിയന്തരമായി കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന് അനുവദിച്ചത്. ഇത് ലഭിച്ചതോടെ വെള്ളിയാഴ്ച തന്നെ ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കി. പക്ഷേ പെന്‍ഷന്‍ കുടിശ്ശിക അതേപടി തുടരുകയാണ്. നാലുമാസത്തെ പെന്‍ഷനാണ് കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍കാര്‍ക്ക് ഇനിയും ലഭിക്കാനുള്ളത്. ഇതില്‍ രണ്ടുമാസത്തെ മുഴുവന്‍ പെന്‍ഷന്‍തുകയും രണ്ടുമാസത്തെ പകുതിവീതമുള്ള പെന്‍ഷന്‍ തുകയും ലഭിക്കാനുണ്ട്.
കഴിഞ്ഞ മാസം ഏറെ ബുദ്ധിമുട്ടുകള്‍ക്കുശേഷം രണ്ട് ഡിപ്പോകള്‍ പണയം വച്ച് സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ നല്‍കിയത്. ഈ മാസം പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."