റാലിയും സായാഹ്ന ധര്‍ണയും നടത്തി
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജ് വില്പനശാല ഉടന്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ മദ്യവിരുദ്ധ റാലിയും സായാഹ്ന ധര്‍ണയും നടത്തി. ബിവറേജ് വില്പനശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ ഒരു വര്‍ഷമായി നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് ധര്‍ണ നടത്തിത്. കെ.സി.വൈ.എം മാനന്തവാടി രൂപതാ ഡയറക്ടര്‍ ഫാ. ലാല്‍ പൈനുങ്കല്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ടൗണ്‍ പള്ളിയുടെ സമീപത്തു നിന്നും ബിവറേജ് വില്പനശാലയ്ക്കു മുന്നിലേക്ക് നടത്തിയ മദ്യവിരുദ്ധറാലി ഫാ. അഗസ്റ്റിന് നിലക്കപ്പള്ളി ഫ്ളാഗ് ഓഫ് ചെയ്തു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപതാ പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കല്‍ അധ്യക്ഷനായി. ഫാ. മാത്യു കാട്ടറാത്ത്, ഫാ. ബിജു മാവറ, ഫാ. സജീഷ് പുത്തന്‍പുര, പി.എ ജെയിംസ്, എന്‍.വി ടോമി, സമരസഹായ സമിതി കണ്‍വീനര്‍ പി.ജെ ജോണ്‍, വി.ഡി രാജു, സിസ്റ്റര്‍ ജോവിറ്റ, സിസ്റ്റര്‍ മരിയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."